പാപ്പാ: സമര്‍പ്പിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം
ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഫെബ്രുവരി രണ്ടാം തിയതി കർത്താവിന്‍റെ സമർപ്പണത്തിരുന്നാള്‍ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ ആദ്യത്തെ ട്വിറ്റർ സന്ദേശം.
" ഇന്ന് നാം ആഗോള സമർപ്പണദിനം ആഘോഷിക്കുന്നു. അനുദിന സേവനത്തിലൂടെ ദൈവത്തിനും, സഹോദരീ, സഹോദരങ്ങൾക്കും വേണ്ടി സമർപ്പിതരായ എല്ലാ സ്ത്രീ- പുരുഷന്മാർക്കും വേണ്ടി പ്രാർത്ഥിക്കാം: അവർ എപ്പോഴും ക്രിസ്തു സ്നേഹത്തിന്‍റെ വിശ്വസ്ഥ സാക്ഷികളായിരിക്കട്ടെ."
ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ്, ലാറ്റിന്‍, പോളിഷ്, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #WorldDayforConsecratedLife എന്ന ഹാന്‍ഡിലില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
02 February 2020, 16:17