തിരയുക

Vatican News
പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു.  (Vatican Media)

കരുണാദ്ര ഹ്യദയത്തെ ക്രിസ്തു ആഗ്രഹിക്കുന്നു

ദൈവം തുറവുള്ളതും, കരുണനിറഞ്ഞതുമായ ഹൃദയം ചോദിക്കുന്നു. ഓർമ്മകളാണ് ഹൃദയകാഠിന്യത്തിനുള്ള മരുന്ന്. രക്ഷയുടെ കൃപയെ മറക്കാതിരിക്കൽ ഹൃദയത്തെ ശുദ്ധമാക്കുകയും കരുണാദ്രമാക്കുകയും ചെയ്യണമെന്ന് ഫെബ്രുവരി പതിനെട്ടാം തിയതി സാന്താ മാർത്തയിൽ അർപ്പിച്ച ദിവ്യബലി മദ്ധ്യേ നടത്തിയ വചന പ്രഘോഷണത്തിൽ പാപ്പാ വ്യക്തമാക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സുവിശേഷത്തിൽ (മർക്കോ.8:14-22) അപ്പം ഇല്ലാത്തതിനെ കുറിച്ച്  ചർച്ച ചെയ്യുന്ന ശിഷ്യരോടു ഇനിയും മനസ്സിലാക്കാൻ കഴിയാത്തവിധം ശിഷ്യന്മാരുടെ ഹൃദയം കഠിനമായോ? എന്ന്  അപ്പം വർദ്ധിപ്പിച്ച സംഭവത്തെ അനുസ്മരിപ്പിച്ചു കൊണ്ട് യേശു ചോദിക്കുന്നു. ഈ സംഭവത്തെ അനുസ്മരിപ്പിച്ച പാപ്പാ, ശിഷ്യരുടെ പോലുള്ള കഠിനഹൃദയത്തെക്കുറിച്ചും ദയാപൂർണ്ണമായ കർത്താവിന്‍റെ ഹൃദയത്തെക്കുറിച്ചും സംസാരിക്കുന്നത്.

കർത്താവിന്‍റെ ഹിതം കരുണയാണ്  ' ഞാൻ ബലിയല്ല കരുണയാണ് ആഗ്രഹിക്കുന്നത്'. കരുണയില്ലാത്ത ഹൃദയം വിഗ്രഹാരാധനയുടേതാണ്, സ്വയംപര്യാപ്തയുടെതും, സ്വാർത്ഥതയിൽ മുന്നോട്ടു പോകുന്നതുമാകയാൽ ചില ആദർശങ്ങളാണ് അതിനെ ശക്തിപ്പെടുത്തുന്നത്. പാപ്പാ യേശുവിന്‍റെ കാലത്തെ ഫരിസേയരും, സദുച്ചേയരും, പ്രമാണികളും, തീക്ഷണമതികള്‍,  മറ്റും ഉൾപ്പെട്ട  ആദർശ വിഭാഗങ്ങളെ എടുത്ത് അവർ ഹൃദയം കഠിനമാക്കുകയും, ദൈവത്തിന്‍റെ കരുണയ്ക്ക് സ്ഥാനം നല്‍കാതെ,  ദൈവത്തിന്‍റെതല്ലാത്ത ഒരു പദ്ധതി മുന്നോട്ടു കൊണ്ടു പോയതിനെ ചൂണ്ടിക്കാണിച്ചു. ഹൃദയ കാഠിന്യത്തിന്‍റെ മരുന്നായി രക്ഷയ്ക്ക് ശക്തി പകരുന്ന കൃപയുടെ ഓർമ്മയെ ആവർത്തിച്ച് ഓർമ്മിപ്പിക്കുകയും ചെയ്തു.

ഹൃദയം കഠിനമാകുമ്പോൾ രക്ഷയുടെ കൃപ മറന്നുപോകുന്നുവെന്നും, ദാനത്തെ മറന്ന് തല്ലുപിടുത്തത്തിനും, യുദ്ധങ്ങൾക്കും, സ്വാർത്ഥതയ്ക്കും, സഹോദരനാശത്തിനും ഇടവരുത്തുന്നു. അതിന് കാരണം കരുണയില്ലാത്തതാണെന്നും പാപ്പാ പറഞ്ഞു. ദൈവത്തിന് നമ്മോടു കരുണയുണ്ടായി എന്നതാണ് ഏറ്റവും വലിയ രക്ഷകരമായ സന്ദേശമെന്നും, ഈ പല്ലവി സുവിശേഷത്തിലുടനീളം കാണാമെന്നും യേശു ദൈവ പിതാവിന്‍റെ കരുണയാണെന്നും, എല്ലാ ഹൃദയ കഠിനഹൃദയത്തിനുമേറ്റ അടിയാണതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

ഇന്ന് ലോകത്തിൽ സംഭവിക്കുന്നവയ്ക്ക് മുന്നിൽ കഠിനമല്ലാത്ത, തുറവുള്ള, കരുണയാർന്ന ഒരു ഹൃദയത്തിനായി കൃപ തേടാമെന്നും വിധിയുടെ നാളുകളിൽ നമ്മെ വിധിക്കാൻ ഇക്കാര്യമാകും അടിസ്ഥാനമെന്നും അല്ലാതെ നമ്മുടെ ആശയങ്ങളോ ആദർശങ്ങളോ ആവില്ലെന്നും പാപ്പാ പറഞ്ഞു. എളിമയുടെയും, നമ്മുടെ വേരുകളുടേയും, രക്ഷയുടേയും ഓർമ്മകള്‍ നമ്മെ കരുണാദ്രരായി നിലനിറുത്താൻ സഹായിക്കുമെന്നും, നേരായ ഹൃദയം തരാൻ അവിടെ വസിക്കുന്നവനോടു പ്രാർത്ഥിക്കാമെന്നും, അവന്‍റെ ഹൃദയം പോലെ ആദ്രമായ, തുറവുള്ള ഹൃദയത്തിലാണവൻ വസിക്കുന്നതെന്നും ആ വരത്തിനായി പ്രാർത്ഥിക്കാമെന്നും അഭ്യർത്ഥിച്ചാണ് പാപ്പാ തന്‍റെ പ്രഭാഷണം അവസാനിപ്പിച്ചത്.

18 February 2020, 15:16