തിരയുക

ത്രെന്തോ സമ്മേളനം. ത്രെന്തോ സമ്മേളനം. 

പാപ്പാ : ഐക്യത്തിന്‍റെ സിദ്ധി നമ്മുടെ കാലത്തെ ഒരു കൃപയാണ്

ത്രെന്തോ സമ്മേളനത്തിന് പാപ്പാ നല്‍കിയ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദൈവദാസി ക്യാരാ ലൂബിക്കിന്‍റെ നൂറാം ജന്മദിന വാ‍ര്‍ഷീകത്തോടനുബന്ധിച്ച് അമ്പതു രാജ്യങ്ങളിൽ നിന്നും 150 മെത്രാന്മാരും, കർദീനാളന്മാരും പങ്കെടുത്ത ത്രെന്തോ സമ്മേളനത്തിന് പാപ്പാ സന്ദേശം അയച്ചു.

സന്ദേശത്തില്‍ സിദ്ധികൾ ആത്മാവിന്‍റെ ദാനങ്ങളാണെന്ന് പറഞ്ഞ പാപ്പാ എല്ലാ മെത്രാന്മാരും പരിശുദ്ധാത്മാവിന്‍റെ  വിദ്യാലയങ്ങളിലേക്കു മടങ്ങണമെന്ന് ആഹ്വാനം ചെയ്തു. പരിശുദ്ധാത്മാവിന്‍റെ  പ്രകാശവും, ശക്തിയും, വാസ്തവത്തിൽ, കഷ്ടപ്പെടുന്നവരെ കരുണയോടും  ആർദ്രതയോടും കൂടി സമീപിക്കാനുള്ള  വഴികാട്ടിയാണെന്ന്  വ്യക്തമാക്കി.

ഈ അർത്ഥത്തിൽ, ക്യാരാ  ലൂബിക്കിന്‍റെ  ഐക്യത്തിന്‍റെ സിദ്ധി “നമ്മുടെ കാലത്തെ കൃപകളിലൊന്നാണെന്നും  അത് ഒരു യുഗത്തിന്‍റെ മാറ്റത്തെ അനുഭവിക്കുകയും ലളിതവും സമൂലവുമായ ആത്മീയവും  അജപാനലപരവുമായ ഒരു പരിഷ്കരണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുവെന്നും ഇത് സഭയെ യേശുവിന്‍റെ സുവിശേത്തിന്‍റെ നവീനവും നിലവിലുള്ളതുമായ ഉറവിടത്തിലേക്ക് തിരികെ കൊണ്ടുവരുന്നുവെന്നും ഓര്‍മ്മപ്പെടുത്തി.

സ്നേഹ സംസ്‌കാരം പണിതുയർത്താൻ എല്ലാ സംസ്കാരങ്ങളിലും, മത പാരമ്പര്യങ്ങളിലൂലും, ആദർശങ്ങളിലും, വിശ്വാസങ്ങളിലുമുള്ള എല്ലാ സ്ത്രീ പുരുഷന്മാരെ സത്യത്തോടെ പ്രവർത്തിക്കാൻ ആത്മാവ് ഉപവിയുടെ സംവാദങ്ങളെ തുറന്നു തരുന്നുവെന്നും പാപ്പാ സൂചിപ്പിച്ചു.ദൈവദാസി ക്യാരാ ലൂബിക്ക്  സിൽവിയയിൽ ജനിച്ചു. ഇറ്റാലിയൻ അദ്ധ്യാപികയും, ഉപന്യാസകയുമായിരുന്ന  ക്യാരാ ഫോക്കലെയർ പ്രസ്ഥാനത്തിന്‍റെ  സ്ഥാപകയും ആദ്യത്തെ പ്രസിഡന്‍റുമായിരുന്നു. ക്യാരാ ജനങ്ങൾ തമ്മിലുള്ള ഐക്യവും സാർവത്രിക സാഹോദര്യവുമായിരുന്നു  ലൂബിക്കിന്‍റെ ലക്ഷ്യം. കത്തോലിക്കാ സഭസെ സംബന്ധിച്ചിടത്തോളം,  എക്യുമെനിക്കൽ, മതാന്തര സംവാദങ്ങളുടെയും, സംസ്കാരങ്ങളുടെയും ഏറ്റവും പ്രതിനിധാനവും ഫലപ്രദവുമായ വ്യക്തികളിൽ ഒരാളായി അവർ കണക്കാക്കപ്പെടുന്നു.

10 February 2020, 16:08