തിരയുക

Vatican News
Coronavirus Torino Coronavirus Torino  (ANSA)

വൈറസ് വസന്തയില്‍നിന്നുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കാം!

കൊറോണാ വൈറസ് ബാധയില്‍നിന്നും വിമുക്തമാകുന്നതിനായി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പ്രാര്‍ത്ഥനാഭ്യര്‍ത്ഥന
ഫെബ്രുവരി 26-Ɔο തിയതി ബുധനാഴ്ച രാവിലെ വത്തിക്കാനില്‍ നടന്ന പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ അന്ത്യത്തിലാണ് ലോകത്തോടും, തന്നെ ശ്രവിക്കാന്‍ വത്തിക്കാനില്‍ സമ്മേളിച്ച ആയിരങ്ങളോടുമായി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന യാചിച്ചത്. കൊറോണാവൈറസ് ബാധയാല്‍ ക്ലേശിക്കുന്നവര്‍, അവരുടെ പരിചാരകര്‍, പിന്‍തുണയ്ക്കുന്ന രാഷ്ട്രനേതാക്കള്‍, പൗരപ്രമുഖര്‍, രോഗം ചികിത്സിക്കുവാനും ഇല്ലാതാക്കുവാനും പടര്‍ന്നു പിടിക്കാതിരിക്കുവാനുമായി അശ്രാന്തം പരിശ്രമിക്കുന്ന ഡോക്ടര്‍മാര്‍ എന്നിങ്ങനെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സകലരുടെയും ചാരത്ത് എല്ലാവരുടെയും പ്രാര്‍ത്ഥനാസാമീപ്യം ഉണ്ടാകണമെന്ന് പാപ്പാ അഭ്യര്‍ത്ഥിച്ചു.

യൂറോപ്പില്‍ വടക്കന്‍ ഇറ്റലിയില്‍ കൊറോണ
ഇറ്റലിയില്‍ ആകെ 300-ല്‍ അധികംപേര്‍ ഇപ്പോള്‍ കൊറോണവൈറസ് ബാധായാല്‍ ക്ലേശിക്കുന്നവരുണ്ടെന്നും, 11-പേര്‍ മരണമടഞ്ഞതായും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
 

26 February 2020, 18:53