തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു.  (Vatican Media)

അത്ഭുതകരമായ പുതുമ: നിത്യമായ വചനം മാംസം ധരിച്ചു

ജനുവരി അഞ്ചാം തിയതി ഞായറാഴ്ച്ച, വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പാ നയിച്ച ത്രികാല പ്രാര്‍ത്ഥനാ പരിപാടിയുടെ സംഗ്രഹം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

നിത്യമായ വചനം മാംസം ധരിച്ചുവെന്നതാണ് അത്ഭുതകരമായ പുതുമ

ക്രിസ്തുമസ് കാലത്തിന്‍റെ രണ്ടാം ഞായറാഴ്ച്ചയിലെ തിരുവചനങ്ങൾ യേശുവിന്‍റെ ജനനത്തിന്‍റെ അർത്ഥത്തെക്കുറിച്ച് പൂർണ്ണമായി അറിയാൻ നമ്മുടെ കാഴ്ച്ചപ്പാടുകളെ വിപുലമാക്കാൻ സഹായിക്കുന്നു. പ്രഭാഷകന്‍റെ പുസ്തകം ജനങ്ങളുടെ മദ്ധ്യേ ആഗതമാകുന്ന ദിവ്യജ്ഞാനത്തിന്‍റെ ആഗമനത്തെക്കുറിച്ച് ആഘോഷിക്കുന്നു (24). അവിടുന്ന് അപ്പോള്‍ മനുഷ്യാവതാരം ചെയ്തിരുന്നില്ല എങ്കിലും വ്യക്തിരൂപത്തിലായിത്തീര്‍ന്നു. ഒരു ഘട്ടത്തിൽ തന്നെ കുറിച്ച് ഇങ്ങനെ പറയുന്നു.

“അപ്പോള്‍ സകലത്തിന്‍റെയും സ്രഷ്‌ടാവ്‌ എനിക്കു കല്‍പന നല്‍കി; എന്‍റെ സ്രഷ്‌ടാവ്‌ എനിക്കു കൂടാരത്തിനു സ്ഥലം നിശ്ചയിച്ചുതന്നു. അവിടുന്ന്‌ പറഞ്ഞു: യാക്കോബില്‍  വാസമുറപ്പിക്കുക, ഇസ്രായേലില്‍ നിന്‍റെ അവകാശം സ്വീകരിക്കുക” (പ്രഭാ.24:8). വിശുദ്ധ യോഹന്നാന്‍ എഴുതിയ സുവിശേഷത്തിന്‍റെ ആമുഖത്തിൽ തന്നെ ആ ശാശ്വതവും, സൃഷ്ടിപരവുമായ വചനം ദൈവത്തിന്‍റെ ഏകജാതനായ പുത്രനാണ് എന്നാണ് കാണിച്ചുതരുന്നത് (1:1-18). അവൻ ഒരു സൃഷ്ടിയല്ല മറിച്ച് ദൈവപുത്രനാണ്. വാസ്തവത്തിൽ അവിടുന്ന് പറയുന്നുവചനം ദൈവമായിരുന്നു, വചനം ദൈവത്തോടു കൂടിയായിരുന്നു. . “വചനം  മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ  മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റെതുമായ മഹത്വം”(യോഹ.1:14) ഇപ്പോൾ അത്ഭുതകരമായ പുതുമയെന്നത് വചനം മാംസം ധരിച്ചു എന്നതാണ് (14).

അവൻ ജനങ്ങൾക്കിടയിൽ വസിക്കുവാനായി മാത്രമല്ല വന്നത്; മറിച്ച് അവൻ ജനങ്ങൾക്കിടയിൽ തന്നെത്തന്നെ അവരില്‍ ഒരുവനാക്കി. ഈ സംഭവത്തിനുശേഷം നമ്മുടെ ജീവിതത്തിന് ഒരു നിയമമോ, നമ്മുടെ ജീവിതത്തെ ക്രമീകരിക്കാനുള്ള ഒരു സ്ഥാപനമോ അല്ല മറിച്ച് നമ്മുടെ ജീവിതത്തെ പ്രശോഭിപ്പിക്കുന്ന ദിവ്യമനുഷ്യനായ യേശുവാണത്. യേശുക്രിസ്തുവിൽ സാക്ഷാത്കരിക്കപ്പെട്ട സ്നേഹത്തിന്‍റെ പദ്ധതിയെ പ്രതി വിശുദ്ധ പൗലോസ് ദൈവത്തെ സ്തുതിക്കുന്നു.(എഫേ.1:3-6:15-18). അവിടുത്തെ പദ്ധതിയിൽ നമ്മളോരോരുത്തരും നമ്മുടെ അടിസ്ഥാനപരമായ ദൈവവിളിയെ കണ്ടെത്തുന്നു. എന്താണിത്? വിശുദ്ധ പൗലോസ് ഇപ്രകാരം പറയുന്നു. യേശുക്രിസ്‌തുവഴി നാം അവിടുത്തെ പുത്രരായി ദത്തെടുക്കപ്പെടണമെന്ന്‌, അവിടുന്നു തന്‍റെ ഹിതവും ലക്ഷ്യവുമനുസരിച്ച്‌ മുന്‍കൂട്ടി തീരുമാനിച്ചു.(എഫേ.1:5) ദൈവപുത്രൻ മനുഷ്യനായി അവതരിച്ചത് നമ്മെ  മനുഷ്യരും ദൈവമക്കളുമാക്കാനാണ്. പിതാവായുമായുള്ള അവിടുത്തെ പുത്രസഹജമായ ബന്ധത്തെ നമുക്ക് പരിചയപ്പെടുത്തുന്നതിന് ദൈവപുത്രൻ മനുഷ്യനായി അവതരിക്കുകയും നമ്മെ മനുഷ്യരാകുകയും ദൈവമക്കളാക്കുകയും ചെയ്തു.

അതിനാൽ സഹോദരീ സഹോദരന്മാരെ തിരുപ്പിറവിരംഗത്തില്‍ അത്ഭുതകരമായ അടയാളത്തെക്കുറിച്ച് നമ്മുടെ ധ്യാനം തുടരുമ്പോൾ ഇന്നത്തെ സുവിശേഷം നമ്മെ ഓർമിപ്പിക്കുന്നത് ഇതൊരു കെട്ടുകഥയോ, ഐതിഹ്യമോ, പരിഷ്കരിക്കുന്ന വിജ്ഞാനമോ അല്ല എന്നാണ്.  മനുഷ്യനും ലോകത്തിനും വേണ്ടിയുള്ള ദൈവിക പദ്ധതിയുടെ പൂർണ്ണ വെളിപ്പെടുത്തലാണ് ക്രിസ്തുവിന്‍റെ സുവിശേഷം. ദൈവം ദൃഢമായ എന്തു പദ്ധതിയാണ് എന്നിൽ നിക്ഷേപിച്ചിരിക്കുന്നത്, വീണ്ടും നമ്മുടെ മദ്ധ്യേയുള്ള അവിടുത്തെ ജനനം എങ്ങനെയാണ് യാഥാർത്ഥ്യമാകുന്നത് എന്നെ സ്വയം ചോദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സുവിശേഷം ഒരേസമയം വളരെ ലളിതവും, ഗംഭീരമായ ഒരു സന്ദേശമാണ്. വിശുദ്ധ പൗലോസ് അപ്പോസ്തലൻ ഉത്തരം പറയുന്നത് ഇങ്ങനെയാണ്. “തന്‍റെ മുമ്പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കാന്‍ ലോക സ്ഥാപനത്തിനുമുമ്പുതന്നെ അവിടുന്നു നമ്മെ ക്രിസ്‌തുവില്‍ തെരഞ്ഞെടുത്തു”
(എഫേ.1:4)

ക്രിസ്തുമസ്സിന്‍റെ അർത്ഥം നമുക്കിവിടെ കാണാം. കർത്താവ് നമ്മുടെ ഇടയിൽ വരുന്നതും, തന്‍റെ വചനത്തിന്‍റെ ദാനമായി നമ്മെ മാറ്റുന്നതും തുടരുന്നുവെങ്കിൽ സ്നേഹത്തിൽ നാം പരിശുദ്ധരായിരിക്കണമെന്ന വിളിക്ക്  പ്രത്യുത്തരം നൽകുവാന്‍ നമുക്ക് കഴിയണം. അതായത് വിശുദ്ധി എന്നത് ദൈവത്തിന്‍റെതായിരിക്കുക എന്നതാണ്. ദൈവവുമായുള്ള ഐക്യത്തിന്‍റെയും അവിടുത്തെ അനന്ദമായ നന്മയുടെയും പ്രതിഫലനമാണ്. ദൈവം നമുക്കു നൽകിയിരിക്കുന്ന ദാനത്തെ സംരക്ഷിക്കുക എന്നതാണ് വിശുദ്ധി.  അതിനാൽ കൃപയുടെ ദാനമായി ലഭിച്ച വിശുദ്ധിയെ സ്വീകരിക്കുന്ന ഏതൊരു വ്യക്തിയും തനിക്ക് ദൈവം നൽകിയ ഈ ദാനത്തെ അനുദിന ജീവിതത്തിലെ ദൃഢമായ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചയിൽ വിവർത്തനം ചെയ്യുന്നു. ഉപവി, അയൽക്കാരുടെ നേരെയുള്ള കരുണ, ദൈവ സ്നേഹത്തിന്‍റെ പ്രതിഫലനം, നമ്മെ വിശുദ്ധീകരിക്കുകയും അതേസമയം ക്ഷമിക്കുവാൻ നമ്മെ പ്രേരിപ്പിക്കുകയും, അനുദിന ജീവിതത്തില്‍ നമ്മെ കുറ്റമറ്റവരായി, നിര്‍മ്മലരാക്കിത്തീര്‍ക്കുകയും ചെയ്യുന്നു. എന്നിരുന്നാലും നിർമ്മലത എന്ന് പറയുന്നത് ഞാൻ എന്‍റെ പാപകറ നീക്കം ചെയ്യുന്നവെന്ന അർത്ഥത്തിലല്ല; മറിച്ച് നിർമ്മലത എന്നത് കൊണ്ട്  അർത്ഥമാക്കുന്നത് ദൈവം നമ്മിൽ പ്രവേശിക്കുന്നു, അവിടുത്തെ ദാനം നമ്മില്‍ കടന്നു വരുന്നു, നാം അതിനെ സംരക്ഷിക്കുകയും മറ്റുള്ളവർക്ക് നൽകുകയും ചെയ്യുന്നുവെന്നാണ്. 

യേശുക്രിസ്തുവിൽ സാക്ഷാത്കരിക്കപ്പെട്ട ദൈവ സ്നേഹത്തിന്‍റെ ദൈവീക പദ്ധതിയെ സന്തോഷത്തോടും നന്ദിയോടും കൂടി സ്വീകരിക്കാൻ പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളിൽ പാപ്പാ തന്നെ പ്രഭാഷണം ഉപസംഹരിച്ചു.

05 January 2020, 15:11