തിരയുക

Vatican News
പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു. പാപ്പാ സാന്താ മാര്‍ത്തയില്‍ ദിവ്യബലിയർപ്പിക്കുന്നു.  (Vatican Media)

പാപ്പാ: ആത്മീയാരോഗ്യവും കൂടി സൂക്ഷിക്കണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"യേശു തളർവാതരോഗിയെ നോക്കി അവന്‍റെ അത്യാവശ്യകതയിൽ കേന്ദ്രീകരിച്ചു: "നിന്‍റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു". ശാരീരീകാരോഗ്യം നമ്മൾ സൂക്ഷിക്കേണ്ട ദാനം തന്നെ, പക്ഷേ ഹൃദയത്തിന്‍റെ ആരോഗ്യവും ആത്മീയാരോഗ്യവും കൂടി സൂക്ഷിക്കേണ്ടതും നമ്മുടെ കർത്തവ്യമാണെന്ന് കർത്താവ് നമ്മെ പഠിപ്പിക്കുന്നു."

ജനുവരി പതിനേഴാം തിയതി പേപ്പൽ വസതിയായ സാന്താ മാർത്തയിലെ കപ്പേളയിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചനസന്ദേശത്തെ അടിസ്ഥനമാക്കിപാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു. ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, പോളിഷ്, ജര്‍മ്മന്‍, സ്പാനിഷ്, ഇംഗ്ലീഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #Santa Marta  എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു. 

17 January 2020, 16:13