തിരയുക

Vatican News
ടൂറിൻ വാദ്യസംഘത്തോടൊപ്പം വിശുദ്ധ ഡോൺ ബോസ്കോ ടൂറിൻ വാദ്യസംഘത്തോടൊപ്പം വിശുദ്ധ ഡോൺ ബോസ്കോ  ( cedute a noi da Misiones Salesianas)

വിശുദ്ധ ഡോൺ ബോസ്കോ മാതൃകയാകട്ടെ!

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“യുവജനങ്ങളുടെ പിതാവും, അദ്ധ്യാപകനുമായി ഇന്ന്നമ്മൾ അനുസ്മരിക്കുന്ന വിശുദ്ധ ഡോൺ ബോസ്കോയുടെ വിശുദ്ധി,  പ്രിയ യുവജനങ്ങളേ,നിങ്ങൾക്ക് പ്രത്യേകിച്ച്,  ഓരോരുത്തർക്കുമായുള്ള ദൈവത്തിന്‍റെ പദ്ധതി സ്വാഗതം ചെയ്ത്, നിങ്ങളുടെ ഭാവി സംരംഭങ്ങൾ നേടിയെടുക്കാൻ, ഒരു മാതൃകയാകട്ടെ!” എന്ന് ജനുവരി മുപ്പത്തൊന്നാം തിയതി വിശുദ്ധ ഡോൺ ബോസ്കോയുടെ തിരുന്നാള്‍ ദിനത്തില്‍ പാപ്പാ ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രബോധിപ്പിച്ചു.

ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ജര്‍മ്മന്‍, സ്പാനിഷ്, അറബി എന്നീ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #JohnBosco എന്ന ഹാഷ്ടാഗില്‍ പങ്കുവച്ചു.  

31 January 2020, 16:05