തിരയുക

Vatican News
വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ജനം. വത്തിക്കാനില്‍ ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ ജനം.  (Vatican Media)

പാപ്പാ: സംഘർഷങ്ങൾ നിറഞ്ഞ ലോകത്തിന് സമാധാനം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാം

ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തിന് ശേഷം പാപ്പാ അഭ്യര്‍ത്ഥിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ലോകത്തിന്‍റെ പല ഭാഗങ്ങളിലും സംഘർഷങ്ങൾ നിറഞ്ഞിരിക്കുന്നു. യുദ്ധം മരണത്തെയും നശീകരണത്തെയും മാത്രമാണ് കൊണ്ടുവരുന്നത്. സംഭാഷണത്തിന്‍റെയും, ആത്മ നിയന്ത്രണത്തിന്‍റെയും ജ്വാലയെ അകറ്റി നിറുത്താതെ ശത്രുതയുടെ നിഴലിൽ നിന്ന് രക്ഷപ്പെടാനും ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു. ദൈവം നമുക്ക് ഈ കൃപ നൽകുന്നതിനുവേണ്ടി നിശബ്ദമായി പ്രാർത്ഥിക്കാം. വർഷത്തിലെ ആദ്യ ഞായറാഴ്ച കർത്താവിൽ നിന്നുള്ള ശാന്തിയുടെയും സമാധാനത്തിന്‍റെയും എല്ലാ ആശംസകളും താന്‍ നവീകരിക്കുന്നതായി പ്രഖ്യാപിച്ചു. സന്തോഷത്തിന്‍റെയും, സന്താപങ്ങളുടെയും നിമിഷങ്ങളിൽ നമ്മുടെ പ്രത്യാശയായ ദൈവത്തിങ്കലേക്ക് നമ്മെ തന്നെ ഭരമേല്‍പ്പിക്കാമെന്നും പുതുവർഷത്തില്‍ സമാധാന ദിന പ്രമേയമായി മാർപാപ്പാ തിരഞ്ഞെടുത്ത "സംവാദത്തിലും അനുരഞ്ജനത്തിലും, പാരിസ്ഥിക മാനസാന്തരത്തിലും അടിത്തറയിട്ട പ്രത്യാശയുടെ മാർഗ്ഗമായ സമാധാനം" എന്ന വിഷയത്തെ അനുസ്മരിച്ചു. .

യുഎസ് - ഇറാൻ സംഘർഷങ്ങൾ

ഇറാഖിലെ ഉന്നത ഇറാനിയൻ ജനറലായ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണം നടത്തി കൊലപ്പെടുത്തിയതിന് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതിനെ തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ സമാധാനത്തിനു വേണ്ടിയുള്ള അഭ്യര്‍ത്ഥന.ഇറാന്‍ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്‌സിൽ, വിദേശ സൈനിക നടപടികളുടെയും, രഹസ്യാന്വേഷണത്തിന്‍റെയും ചുമതലയുള്ള ഖുദ്‌സ് ഫോഴ്സിന്‍റെ മേധാവിയായിരുന്നു ഖാസിം സുലൈമാനി.  അദ്ദേഹത്തിന്‍റെ മരണം അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഏറ്റുമുട്ടലിന്‍റെ ഭീഷണി ഉയർത്തിയിരിക്കുന്നു. കൽദായ കത്തോലിക്കാസഭയിലെ പാത്രിയർക്കീസ് കർദിനാൾ ലൂയിസ് റാഫേൽ സാകോ ശനിയാഴ്ച ഖാസിം സുലൈമാനിയു‌ടെ മരണം ഇറാഖിയന്‍ ജനത ഞെട്ടിപ്പിച്ചിരിക്കുന്നുവെന്നും നമ്മുടെ രാജ്യം ഒരു പരമാധികാര രാഷ്ട്രമെന്നതിലുപരി, സ്വന്തം ഭൂമിയെയും, സ്വന്തം സമ്പത്തിനെയും, സ്വന്തം പൗരന്മാരെയും സംരക്ഷിക്കാൻ പ്രാപ്തിയുള്ള ഒരു രാജ്യമായി മാറുന്നതിനുപകരം പ്രതിരത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്ന സ്ഥലമായി മാറുന്നത് ദുഃഖകരമാണെന്നും വെളിപ്പെടുത്തി. ആത്മനിയന്ത്രണം പാലിക്കാനും ന്യായബോധത്തോടെ പ്രവർത്തിക്കാനും, വിവേകം ലഭിക്കുന്നതിനായി ശാന്തമായിരിക്കാനും അദ്ദേഹം എല്ലാ ജനതകളോടും ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിലാണ് പാപ്പായുദ്ധഭീഷണികൾക്കിടയിൽ  ആത്മനനിയന്ത്രണം പാലിക്കാന്‍ അഭ്യർത്ഥിച്ചത്.

 

05 January 2020, 15:18