മെഡിറ്ററേനിയനിലെ "സമാധാനത്തിന്‍റെ അതിർത്തികൾ"
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ബാരി സന്ദർശനത്തിന്‍റെ കാര്യപരിപാടികൾ
ഫെബ്രുവരി ഇരുപത്തിമൂന്നാം തിയതി രാവിലെ,
7.00 : വത്തിക്കാൻ ഹെലിപോർട്ടിൽ നിന്ന് ഹെലികോപ്റ്ററിലൂടെ യാത്ര ആരംഭിക്കും
8.15 : ബാരിയിലെ പിയാസലെ ക്രിസ്റ്റോഫൊറോ കൊളംബോയിൽ ചെന്നിറങ്ങും.
പരിശുദ്ധപിതാവിന് സ്വീകരണം
ബാരി-ബിത്തോന്തോ അതിരൂപത മെത്രാന്‍ മോണ്‍. ഫ്രാൻസെസ്കോ കക്കുച്ചി, പുഗ്ലിയ മേഖല പ്രസിഡന്‍റ് മിഷേൽ എമിലിയാനോ, ബാരിയിലെ പ്രിഫെക്റ്റ് ഡോ. ആന്‍റോനെല്ലാ ബെല്ലോമോ, ബാരി മേയർ അന്തോണിയോ ദെക്കാരോസ എന്നിവര്‍ പാപ്പായെ സ്വാഗതം ചെയ്യും. സ്വീകരണത്തിന് ശേഷം പോന്തിഫിക്കൽ ബസിലിക്കയായ വിശുദ്ധ നിക്കോളസ് ദേവാലയത്തിലേക്ക് കാറിൽ യാത്രയാകും.
8.30: വിശുദ്ധ നിക്കോളസ് ബസിലിക്കയില്‍ മെഡിറ്ററേനിയൻ മെത്രാന്മാരുമായി കൂടിക്കാഴ്ച്ച
ഇറ്റാലിയൻ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ കാർഡിനല്‍ ഗ്വാല്‍ത്തീയറോ ബസെറ്റിയുടെ ആമുഖ പ്രസംഗം.
ബോസ്നിയയുടെയും ഹെർസഗോവിനയുടെയും മെത്രാന്‍ സമിതി അദ്ധ്യക്ഷനും, വ്രൊബോസ്ന അതിരൂപത മെത്രാന്‍ കാർഡിനല്‍ വിങ്കോ പുൾജിക്, വെർബെയിൽ നിന്നുള്ള ജറുസലേമിന്‍റെ ലത്തീന്‍ പാട്രിയാർക്കേറ്റിന്‍റെ അപ്പൊസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല ഒ.എഫ്.എം. എന്നിവര്‍ സന്നിഹിതരാകും.
പരിശുദ്ധ പിതാവിന്‍റെ പ്രഭാഷണം
വടക്കേ ആഫ്രിക്ക (CERNA)യുടെ റീജിയണൽ മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ (അൾജീരിയ), ആർച്ച് ബിഷപ്പ് പോൾ ഡെസ്ഫാർജസ്, എസ്.ഐയുടെ നന്ദി പ്രകാശനം.
യോഗത്തിൽ പങ്കെടുത്ത മെത്രാന്‍മാര്‍ക്ക് പരിശുദ്ധ പിതാവിന്‍റെ അഭിവാദ്യം
വിശുദ്ധ നിക്കോളാസിന്‍റെ തിരുശേഷിപ്പിനെ വണങ്ങാന്‍ പരിശുദ്ധപിതാവ് ബസിലിക്കയുടെ ഗുഹാഗൃഹത്തിലേക്ക് ഇറങ്ങും. തുടര്‍ന്ന് ഡൊമിനിക്കൻ സഭാ വൈദീക സമൂഹത്തെ അഭിവാദ്യം ചെയ്യും.
ബസിലിക്കയില്‍ നിന്നിറങ്ങി പള്ളിമുറ്റത്ത് സമ്മോളിച്ചിരിക്കുന്നവരെ പാപ്പാ അഭിവാദ്യം അഭിസംബോധന ചെയ്യും. അതിന്ശേഷം കോർസോ വിത്തോരിയോ ഇമ്മാനുവേൽ IIലേക്ക് കാറിൽ യാത്രയാകും
10.45: കോർസോ വിത്തോരിയോ ഇമ്മാനുവേൽ IIല്‍ ദിവ്യബലിയര്‍പ്പണം
പരിശുദ്ധ പിതാവിന്‍റെ വചനപ്രഘോഷണം
ത്രികാല പ്രാര്‍ത്ഥന
12.30: പിയാസലെ ക്രിസ്റ്റോഫോറോ കൊളംബോയിൽ നിന്ന് വത്തിക്കാനിലേക്ക് പുറപ്പെടും.
1.45: വത്തിക്കാൻ ഹെലിപോർട്ടിൽ വന്നിറങ്ങും.