തിരയുക

Vatican News
പ്രാര്‍ത്ഥിക്കുന്ന വിശ്വാസി, ദൈവത്തെ ആവശ്യമുണ്ടെന്ന അവബോധം പുലര്‍ത്തുന്നവന്‍ പ്രാര്‍ത്ഥിക്കുന്ന വിശ്വാസി, ദൈവത്തെ ആവശ്യമുണ്ടെന്ന അവബോധം പുലര്‍ത്തുന്നവന്‍ 

വിശ്വാസി, ദൈവത്തെ ആവശ്യമുള്ളവന്‍!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

വിശ്വാസി ദൈവത്തിനു പരിപൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നുവെന്ന്  മാര്‍പ്പാപ്പാ. 

ശനിയാഴ്ച (18/01/2020) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“ദൈവത്തെ ഏറെ ആവശ്യമുണ്ടെന്ന അവബോധം വിശ്വാസി പുലര്‍ത്തുകയും അവന്‍റെ  ചെറുമയില്‍ അവന്‍  അവനെത്തന്നെ പൂര്‍ണ്ണ വിശ്വാസത്തോടുകൂടി ദൈവത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

18 January 2020, 13:36