തിരയുക

ഫ്രാന്‍സീസ് പാപ്പാ നവജാതശിശുവിന് ജ്ഞാനസ്നാനം നല്കുന്നു, വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയില്‍, ഞായര്‍ 12/01/2020 ഫ്രാന്‍സീസ് പാപ്പാ നവജാതശിശുവിന് ജ്ഞാനസ്നാനം നല്കുന്നു, വത്തിക്കാനില്‍, സിസ്റ്റയിന്‍ കപ്പേളയില്‍, ഞായര്‍ 12/01/2020 

മാമ്മോദീസാ വഴി നാം ദൈവത്തിന്‍റെ പ്രിയ മക്കളായിത്തീരുന്നു!

പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാളില്‍ നമ്മു‍ടെ മാമ്മോദീസാ നാം കണ്ടെത്തുന്നുവെന്ന് മാര്‍പ്പാപ്പാ.

യേശുവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാള്‍ ദിനമായിരുന്ന ഞായറാഴ്ച (12/01/20) “കര്‍ത്താവിന്‍റെമാമ്മോദീസാ" (BaptismoftheLord#) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“കര്‍ത്താവിന്‍റെ ജ്ഞാനസ്നാനത്തിരുന്നാളില്‍ നാം നമ്മുടെ മാമ്മോദീസാ വീണ്ടും കണ്ടെത്തുകയാണ്. യേശു പിതാവിന്‍റെ പ്രിയപുത്രനായിരിക്കുന്നതുപോലെ നമ്മളും ജലത്തിനാലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുക വഴി നാം ദൈവത്തിന്‍റെ പ്രിയമക്കളും മറ്റനേകം സഹോദരീസഹോദരന്മാര്‍ക്കിടയില്‍ സഹോദരീസഹോദരങ്ങളുമാണെന്ന് നമുക്കറിയാം ” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

13 January 2020, 08:35