നാം ദൈവമക്കള്‍!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
നമ്മള്‍ പാപികളെങ്കിലും അടിമകളല്ലെന്ന് മാര്‍പ്പാപ്പാ.
ഞായറാഴ്ച (19/01/20) ട്വിറ്ററില്‍, “ഇന്നത്തെസുവിശേഷം” (#GospelofToday) എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.
“ഇന്നത്തെ സുവിശേഷത്തെക്കുറിച്ച് ഒരു നമിഷം ചിന്തിക്കാം, അല്ലെങ്കില്‍, നമ്മെ പാപത്തില്‍ നിന്നു മോചിപ്പിക്കുന്നതിന് കുഞ്ഞാടായത്തീര്‍ന്ന ദൈവസൂനുവായ ക്രിസ്തുവിനെ നമുക്കു ധ്യാനിക്കാം. അതെ, നാമിപ്പോഴും ദുര്‍ബലരായ പാപികളാണ്, എന്നാല്‍ അടിമകളല്ല, ഒരിക്കലുമല്ല, എന്നാല്‍ മക്കളാണ്, ദൈവത്തിന്‍റെ മക്കള്‍” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.