തിരയുക

ദൈവത്തെ വെളിപ്പെടുത്തുന്ന ദൈവവചനം ദൈവത്തെ വെളിപ്പെടുത്തുന്ന ദൈവവചനം 

ദൈവാനുഭവം ഉണ്ടാകണമെങ്കില്‍ "അഹ"ത്തില്‍ നിന്ന് പുറത്തു കടക്ക​ണം!

ഫ്രാന്‍സീസ് പാപ്പായുടെ ട്വീറ്റ്

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രൈസ്തവജീവിതം ദൈവവുമായുള്ള സ്നേഹത്തിന്‍റെ കഥയാണെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (13/01/20) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചിരിക്കുന്നത്.

“ക്രിസ്തീയജീവിതത്തില്‍, അറിവുമാത്രം പോരാ: അവനവനില്‍ നിന്നു പുറത്തുകടക്കാതെയും ദൈവത്തെ ആരാധിക്കാതെയും ഇരുന്നാല്‍ അവിടത്തെ അറിയാന്‍ സാധിക്കില്ല. ക്രൈസ്തവ ജീവിതം ദൈവവുമായുള്ള സ്നേഹത്തിന്‍റെ   കഥയാണ്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

13 January 2020, 13:30