തിരയുക

Vatican News
VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE  (AFP or licensors)

ദൈവിക കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കാം!

ജനുവരി 16- Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് #HomilySantaMarta സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.

സാന്താ മാര്‍ത്തയില്‍ വ്യാഴാഴ്ച രാവിലെ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുവച്ച വചനസന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത് :

“നമ്മുടെ ജീവിത പ്രശ്നങ്ങളില്‍ പങ്കുചേരുവാന്‍ വേണ്ടുവോളം കാരുണ്യവാനാണ് ദൈവം. അതിനാല്‍ ലളിതമായ ഈ പ്രാര്‍ത്ഥന നമുക്ക് ഉരുവിടാം : ദൈവമേ, ഞാനൊരു പാപിയാണേ! എന്നില്‍ കരുണയുണ്ടാകണമേ! എന്നില്‍ അലിവു തോന്നണമേ!” #സാന്താ മാര്‍ത്ത

The Lord has so much compassion, He involves Himself in our problems. Let us often repeat this simple prayer: Lord,
I am a sinner, have mercy on me, have compassion for me. #HomilySantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal

16 January 2020, 15:57