തിരയുക

2019.12.04 Udienza Generale 2019.12.04 Udienza Generale 

പാപ്പാ ഫ്രാന്‍സിസ് ചാന്ദ്രവര്‍ഷാശംസകള്‍ നേര്‍ന്നു!

ജനുവരി 25-നാണ് ചാന്ദ്രവര്‍ഷ പുതുവത്സരനാള്‍ !

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. കുടുംബങ്ങളെ കേന്ദ്രീകരിച്ച ആശംസ
ലോകത്തെ ബഹുസഹസ്രം ജനങ്ങള്‍ ജനുവരി 25-Ɔο തിയതി ശനിയാഴ്ച ആചരിക്കുന്ന ചാന്ദ്രവര്‍ഷ പുതുവത്സര ദിനത്തോട് (Lunar New Year’s Day) അനുബന്ധിച്ച് പാപ്പാ ഫ്രാന്‍സിസ് ആശംസകള്‍ അര്‍പ്പിച്ചു. ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലായിരുന്നു ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ചാന്ദ്രവര്‍ഷാരംഭം ആചരിക്കുന്ന സകലര്‍ക്കും തന്‍റെ ഹൃദ്യമായ ആശംസകള്‍ പാപ്പാ ഫ്രാന്‍സിസ് നേര്‍ന്നത്. കുടുംബങ്ങള്‍ ആതിഥ്യം, അറിവ്, പരസ്പരാദരവ്, പ്രകൃതിയുമായുള്ള രമ്യത എന്നീ പുണ്യങ്ങളുടെ രൂപീകരണ സ്ഥാനങ്ങളാവട്ടെയെന്ന് ഈ സവിശേഷനാളില്‍ പാപ്പാ ആശംസിച്ചു.

2. ലോകസമാധാനത്തിനായി പ്രാര്‍ത്ഥിക്കാം!
ചാന്ദ്രവര്‍ഷ പുതുവത്സരനാളില്‍ ഇന്നത്തെ ലോകത്തിന്‍റെ അടിയന്തിര ആവശ്യങ്ങളായ സമാധാനം, സംവാദം, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യദാര്‍ഢ്യം എന്നീ ദാനങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്നും വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സന്നിഹിതരായിരുന്ന ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിച്ച് പതിനായിരങ്ങളോടുമായി പാപ്പാ ഫ്രാന്‍സിസ് അഭ്യാര്‍ത്ഥിച്ചു.

3. ഇന്നും ജനസഞ്ചയങ്ങള്‍ കാലഗണനയ്ക്കായി
ഉപയോഗിക്കുന്ന ചാന്ദ്രവര്‍ഷം

ചാന്ദ്രവര്‍ഷക്കലണ്ടര്‍ ചന്ദ്രന്‍റെ തെളിച്ചത്തെയും പ്രകാശത്തെയും ആശ്രയിച്ചിരിക്കുന്നു. ക്രൈസ്തവര്‍ ഈസ്റ്റര്‍, പെസഹപോലുള്ള തിരുനാളുകളുടെ സമയം നിജപ്പെടുത്തുന്നതിനും, മുസ്ലീം സഹോദരങ്ങള്‍ അവരുടെ ബലിപ്പെരുന്നാള്‍, വലിയ നോമ്പു തുടക്കം, റമദാന്‍ പെരുന്നാള്‍ എന്നിവ ആചരിക്കുന്നതും ഇന്നും ചാന്ദ്രവര്‍ഷ പ്രകാരമാണ്. ജപ്പാന്‍, ചൈന, കൊറിയ, വിയറ്റ്നാം എന്നീ രാജ്യക്കാര്‍ അവരുടെ പരമ്പരാഗതമായ അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ചാന്ദ്രവര്‍ഷം ഉപയോഗിക്കുന്നുണ്ട്. ക്രിസ്തുവിന് 8000-വര്‍ഷങ്ങള്‍ക്കുമുന്നെ ചാന്ദ്രവര്‍ഷത്തിന്‍റെ ഗണനം പ്രാബല്യത്തില്‍ ഉണ്ടായിരുന്നതായി വിദഗ്ദ്ധന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.
 

22 January 2020, 17:36