തിരയുക

ഓർത്തഡോക്ക്സ് സഭയിലെ ക്രിസ്തുമസ് തലേന്നാൾ ആഘോഷം.  ഓർത്തഡോക്ക്സ് സഭയിലെ ക്രിസ്തുമസ് തലേന്നാൾ ആഘോഷം.  

ക്രിസ്തുമസ് ആഘോഷിക്കുന്ന പൗരസ്ത്യ സഭകൾക്ക് പാപ്പായുടെ ആശംസകള്‍

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ഇന്ന് കർത്താവിന്‍റെ പിറവിത്തിരുനാൾ  ആഘോഷിക്കുന്ന പൗരസ്ത്യ സഭകളിലെ കത്തോലിക്കരും, ഓർത്തഡോക്സ് വിശ്വാസികളുമായ സഹോദരങ്ങളെ പ്രത്യേകം സ്മരിക്കുന്നു. എല്ലാവർക്കും രക്ഷകനായ ക്രിസ്തുവിന്‍റെ തേജസ്സും സമാധാനവും ആശംസിക്കുന്നു." ജനുവരി ഏഴാം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍  സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്,ഫ്രഞ്ച് , ലാറ്റിന്‍, ജര്‍മ്മന്‍, സ്പാനിഷ്, പോളിഷ്, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍  പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 January 2020, 12:27