തിരയുക

2020.01.25 VENERABILE Giuseppe Antonio Plancarte 2020.01.25 VENERABILE Giuseppe Antonio Plancarte 

നാമകരണ നടപടിക്രമം സംബന്ധിച്ച പുതിയ ഡിക്രി

വിശുദ്ധരുടെ നാമകരണ നടപടിക്രമം സംബന്ധിച്ച മറ്റൊരു ഡിക്രി വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി (Promulgation of Decree for Canonization) :

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചലോ ബെച്യു നാമകരണനടപടി ക്രമങ്ങള്‍ സംബന്ധിച്ച് ജനുവരി 23-Ɔο തിയതി വ്യാഴാഴ്ച സമര്‍പ്പിച്ച റിപ്പോട്ടുകള്‍ പരിശോധിച്ച ശേഷമാണ് പാപ്പാ ഫ്രാന്‍സിസ് ഈ ഡിക്രി പ്രബോധിപ്പിച്ചത്.

1. ഡിക്രി ഒറ്റനോട്ടത്തില്‍
14-Ɔο നൂറ്റാണ്ടിലെ ജെസ്വാത്ത സന്ന്യാസ സഭാസമൂഹത്തിലെ അംഗവും ഇറ്റലിയിലെ ഫെറാറയിലെ മെത്രാനുമായിരുന്ന വാഴ്ത്തപ്പെട്ട ജൊവാന്നി തവേല്ലി ദ തൊസ്സിഞ്ഞാനോയുടെ (Beato Giovanni Tavelli da Tossignano) വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു (1386-1446). ബിഷപ്പ് ജൊവാന്നി തവേല്ലിയോടുള്ള ജനകീയ വണക്കം മനസ്സിലാക്കിയ ക്ലെമന്‍റ് 8-Ɔമന്‍ പാപ്പാ അദ്ദേഹത്തെ 1598-ല്‍ (Equipollent Canonization) നാമകരണ നടപടിക്രമങ്ങള്‍ക്ക് തതുല്യമായ നടപടിക്രമപ്രകാരം വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തിയിട്ടുള്ളതാണ്. സ്പെയ്നിലെ ആഭ്യന്തര വിപ്ലവകാലത്ത് കൊല്ലപ്പെട്ട 6 പേരുടെ രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയെന്നും, കൂടാതെ ഇറ്റലി, സ്പെയിന്‍, മെക്സിക്കോ, ഫ്രാന്‍സ്, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ 6 ദൈവദാസരുടെ വീരോചിതപുണ്യങ്ങളും പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു.

2. വിശ്വാസത്തെപ്രതി രക്തസാക്ഷികളായവര്‍
a) ദൈവദാസരായ വിശുദ്ധ കൊളോമായുടെ ബെനഡിക്ടിന്‍റെയും (Servant of God Benedetto di Santa Coloma de Gramenet) അദ്ദേഹത്തിന്‍റെ അനുചരന്മാരായിരുന്ന രണ്ടു ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങളുടെയും 24 ജൂലൈ – 6 ആഗസ്റ്റ് 1936 കാലയളവില്‍ സ്പെയിനിലുണ്ടായ മതപീഡനത്തില്‍ സംഭവിച്ച രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയെന്ന് സ്ഥിരപ്പെടുത്തി.
b) ദൈവദാസരായ ജോസഫ് മരിയ ഗ്രാന്‍ ചിരേരയുടെയും (Servant of God Giuseppe Maria Gran Cirera) അദ്ദേഹത്തിന്‍റെ അനുചരന്മാരായിരുന്ന ഈശോയുടെ തിരുഹൃദയത്തിന്‍റെ മിഷണറി സഭാംഗങ്ങളായ രണ്ടു വൈദികരുടെയും 1980-1991 കാലയളവില്‍ ഗൗതമാലയില്‍ നടന്ന രക്തസാക്ഷിത്വം വിശ്വാസത്തെപ്രതിയെന്ന് സ്ഥിരീകരിച്ചു. 

3. നാമകരണനടപടിക്രമത്തിനു തുല്യമായ നടപടിപ്രകാരവും
ജനകീയ വണക്കം മാനിച്ചും

വാഴ്ത്തപ്പെട്ട ജൊവാന്നി തവേല്ലി (Blessed Giovanni Tavelli da Tossignano)
ജെസ്വാത്ത സഭാസമൂഹത്തിലെ അംഗവും ഇറ്റലിയിലെ ഫെറാറയിലെ മെത്രാനുമായിരുന്ന വാഴ്ത്തപ്പെട്ട ജൊവാന്നി തവേല്ലി ദ തൊസ്സിഞ്ഞാനോയുടെ വീരോചിത പുണ്യങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചു (1386-1446). 1598-ല്‍ ക്ലെമന്‍റ് 8-Ɔമന്‍ അദ്ദേഹത്തെ നാമകരണനടപടിക്രമത്തിനു തുല്യമായ നടപടിപ്രകാരം (Equivallent Canonization) വാഴ്ത്തപ്പെട്ട പദവിയിലേയ്ക്ക് ഉയര്‍ത്തിയിട്ടുള്ളതാണ്. 14-Ɔο നൂറ്റാണ്ടിന്‍റെ ആദ്യഘട്ടത്തില്‍ ആരംഭിച്ച സന്ന്യാസസമൂഹത്തിലെ ആദ്യ അംഗമായിരുന്നു വാഴ്ത്തപ്പെട്ട ബിഷപ്പ് ജൊവാന്നി തവേലി. സന്ന്യാസ സമൂഹം പിന്നീട് ഇല്ലാതായി.

4. ദൈവദാസരായ 5 പേരുടെ വീരോചിത
പുണ്യങ്ങള്‍ അംഗീകരിച്ചു

a) മറിയത്തിന്‍റെ വിമലഹൃദയ നാമത്തിലുള്ള മിഷണറി സഹോദരികളുടെ സഭാസ്ഥാപകനും, സ്പെയിനിലെ ജിറോന ഭദ്രാസനദേവാലയത്തിന്‍റെ റെക്ടറുമായിരുന്ന സ്പെയിന്‍കാരനായ ദൈവദാസന്‍ ജൊവാക്കിം മസ്മീഞ്ഞ യി പ്യൂഗ് (Gioacchino Masmitjá y Puig) (1808-1886).

b) ഗ്വാദലൂപ്പെ നാഥയുടെ സഹോദരിമാരുടെ സഭാസ്ഥാപകനും ദൈവദാസനുമായ രൂപതാവൈദികന്‍, മെക്സിക്കൊ സ്വദേശി ജോസഫ് ആന്‍റെണി പ്ലങ്കാര്‍ത്തെ യി ലാവോസ്തിദ ( (Servant of God Giuseppe Antonio Plancarte y Labastida) (1840-1898).

c) നിത്യപുരോഹിതനായ ക്രിസ്തുവിന്‍റെ ഇടവക ശുശ്രൂഷകരായ സഹോദരിമാരുടെ സഭാസ്ഥാപകനും, ഫ്രാന്‍സിലെ കപ്പൂച്ചിന്‍ സഭാഗവുമായ രൂപതാവൈദികന്‍ ജോസഫ് പിയോ ഗുരുചാഗാ കസ്തുവാരിയന്‍സെ (Servant of God Giuseppe Pio Gurruchaga Castuariense) (1881-1967).

d) ഫ്രഞ്ചുകാരനും ഫ്രാന്‍സിസ്ക്കന്‍ സഭാംഗവുമായ കപ്പൂച്ചിന്‍ വൈദികന്‍ ആന്‍റെണി മരീയ ദാ ലവൂര്‍ (Servant of God, Antonio Maria da Lavaur) (1825-1907).

e) ബ്രസീല്‍ സ്വദേശിനിയും നിഷ്പാദുക കര്‍മ്മലീത്താ സഭാംഗവുമായ ദൈവദാസി മാര്‍മെന്‍ ക്യാതറീന്‍ ബുവനോ എന്ന് അറിയപ്പെട്ട പരിശുദ്ധ ത്രിത്വത്തിന്‍റെയും കര്‍മ്മല മലയുടെയും മരീയ (Servant of God Carmen Catarina Bueno) (1898-1966).
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2020, 11:33