തിരയുക

POPE-PLANE/ POPE-PLANE/ 

ജീവിതമാണ് ചരിത്രമായി പരിണമിക്കുന്നത്!

പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിക്കുന്ന 2020-ലെ ലോക മാധ്യമദിന സന്ദേശം

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളില്‍
പാപ്പാ ഫ്രാന്‍സിസിന്‍റെ “ലോക മാധ്യമദിന സന്ദേശം” (World Day of Communications) ജനുവരി 24-Ɔο തിയതി വെള്ളിയാഴ്ച വത്തിക്കാന്‍ പ്രകാശനംചെയ്യും. മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായി ലോകം വണങ്ങുന്ന വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാള്‍ ദിനത്തിലാണ് വത്തിക്കാന്‍ ലോക മാധ്യമദിന സന്ദേശം പ്രകാശനംചെയ്യുവാന്‍ പോകുന്നത്.

ദൈവിക നന്മകള്‍ തലമുറകള്‍ക്ക് കൈമാറുക!
“ദൈവം പ്രവര്‍ത്തിച്ച വന്‍കാര്യങ്ങള്‍ നിങ്ങളുടെ മക്കളോടും മക്കളുടെ മക്കളോടും പറഞ്ഞു കേള്‍പ്പിക്കുക…,” എന്ന പുറപ്പാടു ഗ്രന്ഥത്തിലെ വചനം ഉപശീര്‍ഷകത്തിലും, “ജീവിതമാണ് ചരിത്രമായി പരിണമിക്കുന്നതെ”ന്ന (Life becomes history) – ശീര്‍ഷകത്തിലുമാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 2020-ലെ മാധ്യമദിന സന്ദേശം വത്തിക്കാന്‍ പ്രകാശനംചെയ്യാന്‍ പോകുന്നതെന്ന് പ്രസ്സ് ഓഫിസ് മേധാവി, മത്തയോ ബ്രൂണി ജനുവരി 23-ന് റോമില്‍ പുറത്തുവിട്ട പ്രസ്താവനയിലൂടെ അറിയിച്ചു (പുറപ്പാട് 10 : 2).
 

23 January 2020, 15:52