തിരുപ്പിറവി രംഗങ്ങളുടെ പ്രദര്‍ശനം ഫ്രാൻസിസ് പാപ്പാ സന്ദർശിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പാപ്പായുടെ ഈ സന്ദര്‍ശനം തീർത്ഥാടകരെയും വിനോദ സഞ്ചാരികളെയും ആശ്ചര്യപ്പെടുത്തി.ഇറ്റലിയിൽ നിന്നും 150മും, 40ലധികം മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള തിരുപ്പിറവി രംഗങ്ങളെയും സന്ദർശിച്ച പാപ്പാ ഒരു പ്രാർത്ഥനും നടത്തി അവിടെയുണ്ടായിരുന്നവരെ അനുഗ്രഹിച്ചു.
44 ആം വർഷത്തിലേക്കെത്തിയിരിക്കുന്ന തിരുപ്പിറവി രംഗങ്ങളുടെ ഈ പ്രദർശനം സംഘടിപ്പിക്കുന്നത് വത്തിക്കാന്‍റെ നവ സുവിശേഷവല്‍കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലാണ്.സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കടുത്തുള്ള വിയാ ദെൽ ഓസ്പെദാലേയില്‍ പയസ്സ് പത്താമന്‍റെ നാമത്തിലുള്ള ഹാളിൽ ജനുവരി 12 വരെ രാവിലെ 10:00 മുതൽ രാത്രി 8:00 വരെ സന്ദര്‍ശകര്‍ക്ക് ഈ പ്രദര്‍ശനം കാണാല്‍ കഴിയും. ക്രിസ്തുമസ്, പുതുവത്സര ദിനങ്ങളില്‍ വൈകുന്നേരം 5:00 മണി വരെയായിരിക്കും പ്രദര്‍ശനം.