തിരയുക

Vatican News
പുല്‍ക്കൂട് പുല്‍ക്കൂട് 

പിറവിത്തിരുന്നാളിന് എങ്ങനെ ഒരുങ്ങും?

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം!

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

യേശുവിന്‍റെ പിറവിത്തിരുന്നാളിന് ഒരുങ്ങുന്നത് എങ്ങനെയാണെന്ന് നാമോരോരുത്തരും ആത്മശോധന ചെയ്യണമെന്ന് മാര്‍പ്പാപ്പാ.

വ്യാഴാഴ്ച (19/12/19) പുല്‍ക്കൂട് (crib#) എന്ന ഹാഷ്ടാഗോടുകൂടി  കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ തിരുപ്പിറവിയെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് ഇപ്രകാരം ഒര്‍മ്മിപ്പിച്ചിരിക്കുന്നത്.

“ഒരാഴ്ചയ്ക്കുള്ളില്‍ തിരുജനനത്തിരുന്നാളാണ്.ഈ ദിനങ്ങളില്‍, ഈ ആഘോഷത്തിനുള്ള ഒരുക്കത്തിന്‍റെ  തിരക്കിനിടയില്‍, നമുക്ക് സ്വയം ചോദിക്കാം: യേശുവിന്‍റെ ജനനത്തിരുന്നാളിന് ഞാന്‍ എപ്രകാരമാണ് ഒരുങ്ങുന്നത്? ഫലദായകമായ ഒരുക്കത്തിനുള്ള ഒരു രീതി പുല്‍ക്കൂട് തയ്യാറാക്കുകയാണ്” എന്നാണ് പാപ്പാ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണ, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്. 

 

20 December 2019, 12:44