നന്ദിയോടെ മാര്‍പ്പാപ്പാ!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
തന്‍റെ പൗരോഹിത്യത്തിന്‍റെ അമ്പതാം വാര്‍ഷികത്തില്‍ തനിക്ക് പ്രാര്‍ത്ഥനാ സഹായം ഏകിയവര്‍ക്ക് ഫ്രാന്‍സീസ് പാപ്പാ ട്വിറ്ററിലൂടെ നന്ദി പ്രകാശിപ്പിച്ചു.
തന്‍റെ ഗുരുപ്പട്ട സ്വീകരണത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ദിനമായിരുന്ന 13-Ↄ○ തീയതി (13/12/19) വെള്ളിയാഴ്ച പാപ്പാ കുറിച്ച ട്വിറ്റര്‍ സന്ദേശങ്ങളില്‍ ഒന്നിലാണ് ഈ നന്ദിപ്രകടനം ഉള്ളത്.
“ഈ വാര്‍ഷികത്തില്‍ എന്നെ തുണച്ചതിന് നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനാസഹായം ഞാന്‍ ഇനിയും യാചിക്കുന്നു” എന്നാണ് പാപ്പാ കുറിച്ചത്.
വെള്ളിയാഴ്ച (13/12/19) തന്നെ പാപ്പാ മറ്റൊരു സന്ദേശവും ട്വിറ്ററില്‍ കണ്ണിചേര്‍ത്തു.
അത് ഇപ്രകാരമായിരുന്നു:
“എന്‍റെ ഹൃദയത്തിന്‍റെ വലിയ ആഗ്രഹം എന്താണ് ? ഈ ചോദ്യം സ്വയം ചോദിക്കാന്‍ തിരുപ്പിറവിക്കു മുമ്പുള്ള സമയം നാമെല്ലാവരെയും ക്ഷണിക്കുന്നു. നമ്മുടെ ഹൃദയത്തില്‍ ഈ “ദാഹം” ഉളവാക്കിയിരിക്കുന്നത് ദൈവമാണ്. പട്ടിണിയുള്ളിടത്തും സമാധാനത്തിനും നീതിക്കും സ്വാതന്ത്ര്യത്തിനും സ്നേഹത്തിനും വേണ്ടി ദാഹിക്കുന്നിടത്തും അവിടന്ന് നമ്മെ കാണാന്‍ വരുന്നു”