തിരയുക

Vatican News
കസാഖ്സ്ഥാനിൽ വിമാനാപകടം. കസാഖ്സ്ഥാനിൽ വിമാനാപകടം.  (ANSA)

കസാഖ്സ്ഥാനിൽ വിമാനാപകടത്തിനിരയാവർക്കായി പാപ്പാ പ്രാർത്ഥനയും അനുശോചനവും അര്‍പ്പിച്ചു.

കസഖ്സ്ഥാനിലെ അൽമാറ്റി നഗരത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് പരിശുദ്ധ പിതാവിന്‍റെ അനുശോചനം അറിയിച്ചുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഫ്രാൻസിസ് മാർപാപ്പായ്ക്ക് വേണ്ടി ടെലിഗ്രാം അയച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കസഖ്സ്ഥാനിലെ അൽമാറ്റി നഗരത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ടവർക്ക് പരിശുദ്ധ പിതാവിന്‍റെ അനുശോചനം അറിയിച്ചുകൊണ്ട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയത്രോ പരോളിൻ ഫ്രാൻസിസ് മാർപാപ്പായ്ക്ക് വേണ്ടി ടെലിഗ്രാം അയച്ചു. നിര്യാതരായവരുടെ ആത്മശാന്തിക്കായും, മുറിവേറ്റവരുടെ അതിവേഗ സൗഖ്യത്തിനായും പ്രാർത്ഥിക്കുന്നുവെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ശക്തിയും സമാധാനവും സർവ്വശക്തൻ നല്‍കട്ടെ എന്നും പാപ്പാ അറിയിച്ചു.

ഡിസംബര്‍ 27ആം തിയതി വെള്ളിയാഴ്ച രാവിലെ പ്രാദേശീക സമയം 7.22 ന് 100 യാത്രകാരുമായി അൽമാറ്റിയിൽ നിന്ന് തലസ്ഥാനമായ നൂർ-സുൽത്താനിലേക്ക് യാത്രയായ ബെക്ക് എയര്‍ വിമാനം പറന്നുപൊങ്ങിയ ഏതാനും സെക്കന്‍റുകള്‍ക്കുള്ളിലാണ് നിയന്ത്രണം വിട്ട് തകർന്ന് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മേൽ വീണത്. ഈ അപകടത്തിൽ 12 പേർ മരിക്കയും 66 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കസാഖ്സ്ഥാൻ പ്രസിഡണ്ട് കാസിം ജോമാർട്ട് തൊക്കായേവ് അപകടത്തിൽപെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം നൽകുമെന്നറിയിച്ചു. ഇന്ന് കസഖ്സ്ഥാനിൽ ദേശീയ ദു:ഖാചരണമായും പ്രഖ്യാപിച്ചിട്ടുണ്ട്.

 

28 December 2019, 14:04