“La Civiltà Cattolica യുടെ 170 ആം വാർഷികത്തിന് സ്വന്തം കൈപ്പടയിൽ പാപ്പാ സന്ദേശം അയച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇറ്റാലിയൻ പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും പഴയതും ഇപ്പോഴും സജീവമായിരിക്കുന്ന “ലാ ചിവില്‍ത്താ കത്തോലിക്കാ “(La Civiltà Cattolica) എന്ന പ്രസിദ്ധീകരണം ഇറ്റാലിയൻ ഈശോ സഭാംഗങ്ങളാണ് നേപ്പിൾസിൽ സ്ഥാപിച്ചത്. ഇതിന്‍റെ ആദ്യ ലക്കം 1850 ഏപ്രിൽ 6 നാണ് അച്ചടിക്കപ്പെട്ടത്. 1850 മുതൽ സംസ്കാരം, ദൈവശാസ്ത്രം, തത്ത്വശാസ്ത്രം, ചരിത്രം, സാമൂഹ്യശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം, ശാസ്ത്രം, സാഹിത്യം, കല, സിനിമ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ലേഖനങ്ങള്‍ “ലാ ചിവില്‍ത്താ കത്തോലിക്കാ" യില്‍ പ്രസീദ്ധീകരിക്കപ്പെടുന്നു.
പാപ്പാ സ്വന്തം കൈപ്പടയിൽ അയച്ച സന്ദേശം
"എനിക്കും കൂടി നിങ്ങൾ നൽകുന്ന സഹായത്തിന് നന്ദി", " സർഗ്ഗാത്മക രായിരിക്കുന്നതിന് ആശംസകൾ" വെറുപ്പിനെയും, നിസ്സാരതയെയും, മുൻ വിധികളെയും, വിവേചനശക്തി ഉപയോഗിച്ച് നേരിടുക" പാപ്പ എഴുതുന്നു.
170 വർഷം മുമ്പ് വാഴ്ത്തപ്പെട്ട പതിനൊന്നാം പിയൂസ് പാപ്പാ ഈശോസഭക്കാരോടു "ലാ ചിവില്‍ത്താ കത്തോലിക്കാ" തുടങ്ങാൻ ആവശ്യപ്പെട്ടു. അന്നു മുതൽ പാപ്പായോടുള്ള വിശ്വസ്ഥതയോടെ നിങ്ങൾ തുടരുന്നു. എനിക്കും നൽകുന്ന സഹായത്തിന് നിങ്ങൾക്ക് നന്ദി പറയുന്നു. "ലാ ചിവില്‍ത്താ കത്തോലിക്കാ" നല്ല സമറിയാക്കാരന്‍റെതാണെന്ന അറിവോടെ, ശ്രവിക്കുന്ന ദൃഷ്ടികളുമായി ജീവിതവും ചിന്തയും തമ്മിലുള്ള ചലനാത്മകതയില്‍ നിങ്ങൾ ജീവിക്കുക.
“പുതിയ വഴികൾ ആരാഞ്ഞു കൊണ്ട് നിങ്ങൾ ദൈവത്തിൽ സർഗ്ഗാത്മകത പുലർത്തുകയും, പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യണമെന്നാണ് എന്‍റെ ആഗ്രഹം. പ്രസിദ്ധീകരണത്തെ പ്രചോദിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര കാഴ്ചപ്പാടിനും നന്ദി: പ്രസിദ്ധീകരണത്തിന്‍റെ പേജുകളിൽ എത്തിചേരുന്ന അന്തര്‍ദേശീയ അതിര്‍ത്തികളിലെ ശബ്ദം പരസ്പരം കേൾക്കുന്നു.”
“ഭാഷ, വിദ്വേഷം, ഇടുങ്ങിയ ചിന്താഗതി, മുൻവിധി എന്നിവയെക്കുറിച്ച് വിവേചനമുമുള്ളവരായിരിക്കുക. എല്ലാറ്റിനുമുപരിയായി, ഉപരിപ്ലവമായ നിർദ്ദേശങ്ങൾ നൽകുന്നതിലോ, അമൂര്‍ത്തമായ ആശയ സമന്വയം ഉണ്ടാക്കുന്നതിലോ സംതൃപ്തരാകരുത്: പകരം, ദൈവം എപ്പോഴും പ്രവര്‍ത്തിക്കുന്ന ഇന്നത്തെ കാലത്തില്‍ കരകവിഞ്ഞൊഴുകുന്ന അസ്വസ്ഥതയുടെ വെല്ലുവിളി സ്വീകരിക്കുക".