തിരയുക

Vatican News
അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ‍്‍ഗ്രസ്സിന്‍റെ ചിഹ്നം, ബുദ്ധാപെസ്റ്റ് 2020 സെപ്റ്റമ്പര്‍ 13-20 അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ‍്‍ഗ്രസ്സിന്‍റെ ചിഹ്നം, ബുദ്ധാപെസ്റ്റ് 2020 സെപ്റ്റമ്പര്‍ 13-20 

അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ബുദ്ധാപെസ്റ്റില്‍!

ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ക്രീസ്തീയ സമൂഹങ്ങളുടെ നവികരണ പ്രക്രിയയ്ക്ക് പ്രചോദനമേകട്ടെയെന്ന് പാപ്പാ

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സഭയുടെ ജീവിതത്തിന്‍റെ കേന്ദ്രം ദിവ്യകാരുണ്യമാണെന്ന് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സുകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുവെന്ന് പാപ്പാ.

വത്തിക്കാനില്‍, ഞായാറാഴ്ച (15/12/19) മദ്ധ്യാഹ്നത്തില്‍ നയിച്ച ത്രികാലാ പ്രാര്‍ത്ഥനാവേളയില്‍ ആശീര്‍വ്വാദാനന്തരം വിവിധരാജ്യക്കാരായ വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിനെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

ഹങ്കറിയുടെ തലസ്ഥാനമായ ബുദ്ധാപെസ്റ്റ് 2020 സെപ്റ്റംബര്‍ 13-20 വരെ അമ്പത്തിരണ്ടാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന് ആതിഥ്യമരുളുമെന്നും “എന്‍റെ എല്ലാ ഉറവകളും നിന്നിലാണ്”എന്ന എണ്‍പത്തിയേഴാം സങ്കീര്‍ത്തനത്തിലെ ഏഴാമത്തെതായ വാക്യം ആണ് ഈ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ ആദര്‍ശ പ്രമേയമായി സ്വീകരിച്ചിരിക്കുന്നതെന്നും പാപ്പാ വെളിപ്പെടുത്തി.

ബുദ്ധാപെസ്റ്റില്‍ നടക്കാന്‍ പോകുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ക്രീസ്തീയ സമൂഹങ്ങളുടെ നവികരണ പ്രക്രിയയ്ക്ക് പ്രചോദനമേകട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.  

 

16 December 2019, 12:35