വേദനിക്കുന്ന കുടുംബങ്ങളെ തിരുകുംടുംബത്തിനു ഭരമേല്‍പ്പിക്കാം
ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ലോകത്തിലുള്ള എല്ലാ കുടുംബങ്ങളെയും ഇന്ന് നമുക്ക് തിരുകുടുംബത്തെ ഭരമേല്‍പ്പിക്കാം. പ്രത്യേകിച്ച് അരക്ഷിതാവസ്ഥയാലും, സഹനത്താലും ക്ഷീണിതരായവരുടെ മേല്‍ ദൈവീക സംരക്ഷണം ലഭിക്കുന്നതിനായി അഭ്യര്‍ത്ഥിക്കാം."
ഡിസംബർ ഇരുപത്തൊമ്പതാം തിയതി തിരുകുടുംബത്തിരുന്നാള്‍ ദിനത്തിൽ പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ പങ്കുവച്ചു. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, എന്നിങ്ങനെ 6 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.
30 December 2019, 16:02