തിരയുക

Vatican News
പ്രായമായ തൊഴിലാളികളുടെ ദേശീയ സംഘടനയുടെ ഏഴുപതാം വാർഷീകത്തോടനുമ്പന്ദിച്ച് പാപ്പായെ കാണാനെത്തിയ വ്യക്തി പാപ്പായ്ക്ക് സമ്മാനം നല്‍കുന്നു. പ്രായമായ തൊഴിലാളികളുടെ ദേശീയ സംഘടനയുടെ ഏഴുപതാം വാർഷീകത്തോടനുമ്പന്ദിച്ച് പാപ്പായെ കാണാനെത്തിയ വ്യക്തി പാപ്പായ്ക്ക് സമ്മാനം നല്‍കുന്നു.  (Vatican Media)

പാപ്പാ:വാര്‍ദ്ധക്യം കൃപയുടെയും സംവാദത്തിന്‍റെയും സമയം

പ്രായമായ തൊഴിലാളികളുടെ ദേശീയ സംഘടനയുടെ എഴുപതാം വാർഷീകത്തോടനുമ്പന്ധിച്ച് പാപ്പായെ കാണാനെത്തിയവരുമായി നടന്ന കൂടികാഴ്ച്ചയിൽ വാര്‍ദ്ധക്യം കൃപയുടെയും സംവാദത്തിന്‍റെയും സമയമാണെന്ന് പാപ്പാ വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

സമൂഹത്തിൽ പ്രായമായവരെ ഒരു ഭാരമായി കാണരരുത്. അവര്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അവരെ പരിഗണിക്കുമ്പോൾ അവരിൽ നിറഞ്ഞു നില്‍ക്കുന്ന സമ്പത്തും അതിന്‍റെ ഉറവിടവും കണ്ടെത്താൻ കഴിയുമെന്നും പ്രായമായുള്ളവർ അവരുടെ സ്വമേധേയായുള്ള കഴിവുകളെ സംഭാവന ചെയ്യുമ്പോൾ അതിൽ നിന്നും പല അനുഭവങ്ങളെ സ്വന്തമാക്കാനുള്ള അവസരങ്ങളായി തീരുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നല്ല ആരോഗ്യമുള്ള പ്രായമായ വ്യക്തികൾക്ക്  ആവശ്യത്തിലായിരിക്കുന്ന മറ്റ് സഹോദരങ്ങളെ ശുശ്രുഷിക്കാൻ സാധിക്കും.അങ്ങനെ അവർക്കു സ്വയം സമ്പുഷ്ടരായി ജീവിക്കാന്‍ കഴിയുമെന്നും സ്വമേധേയായുള്ള അവരുടെ പ്രവർത്തനങ്ങളെ നമുക്ക് സജ്ജീവമായ വാർദ്ധക്യം എന്ന് വിശേഷിപ്പിക്കാമെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.

കൂടുതൽ നീതിപൂർവ്വവും, മനോഹരവും, പിന്തുണയുമുള്ള ക്രൈസ്തവ സമൂഹം നിർമ്മിക്കുന്നതിന് പ്രായമായവരും യുവജനങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ചയും, സംവാദവും ആവശ്യമാണെന്നും പാപ്പാ പ്രസ്താവിച്ചു.

ഒരു വ്യക്തിയുടെ യാത്രയില്‍ ശക്തി പകരുവാൻ യുവജനങ്ങൾക്ക്‌ കഴിയുമെങ്കിൽ പ്രായമായവർ ആ ശക്തിയെ സജ്ജീവമാക്കുന്നുവെന്ന് പാപ്പാ വെളിപ്പെടുത്തി. വാർദ്ധക്യം കൃപയുടെ സമയമാണ്. വിശ്വാസം സംരക്ഷിക്കാനും കൈമാറാനുമുള്ള വിളിയാണത്. വാർദ്ധക്യത്തിലായിരിക്കുന്നവരോടു പ്രാർത്ഥിക്കുവാനും,മാദ്ധ്യസ്ഥം അപേക്ഷിക്കുവാനും ദൈവത്തോടു കൂടുതൽ അടുത്തായിരിക്കാനും ദൈവം വിളിക്കുന്നു. പ്രായമായ മുത്തശ്ശി-മുത്തച്ഛന്മാര്‍ പ്രശ്നമുള്ള സാഹചര്യങ്ങളെ മനസ്സിലാക്കുവാനുള്ള സവിശേഷമായ കഴിവുള്ളവരാണ്. അവർ ആ പ്രശ്നങ്ങളുടെ പരിഹാരത്തിനായി പ്രാർത്ഥിക്കുമ്പോൾ ആ പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് പാപ്പാ വിശദീകരിച്ചു.

മക്കളുടെ മക്കളെ കാണാൻ അനുഗ്രഹം ലഭിച്ചവർ തങ്ങളുടെ ജീവിതാനുഭവത്തെയും, കുടുംബത്തിന്‍റെയും, ജനതയുടെയും കഥകളെയും പകർന്നു കൊടുക്കുവാൻ കടപ്പെട്ടിരിക്കുന്നുവെന്നും വാർദ്ധക്യത്തിലെത്തി നിൽക്കുന്നവർ അനുഭവിക്കുന്ന രോഗവും,ഏകാന്തതയും, ഭയവും, സമൂഹത്തിൽ നിന്നുള്ള അവരുടെ പങ്കു ചേരലിൽ വരുന്ന കുറവും എന്ന വിഷലിപ്തമായ സംസ്‌കാരത്തെ പ്രതിരോധിക്കണമെന്നും പാപ്പാ ആവശ്യപ്പെട്ടു. എല്ലാവരുടെയും അവകാശങ്ങളെ സംരക്ഷിക്കുന്ന ബഹുമാനിക്കുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് പ്രായമായവരുടെ ജ്ഞാനം ആവശ്യമാണെന്നും പാപ്പാ സന്ദേശത്തിൽ സൂചിപ്പിച്ചു.

16 December 2019, 16:23