തിരയുക

Vatican News
പിയാസ്സാ ദി സ്പാഞ്ഞയിലെ അമലോൽഭവമാതാവിന്‍റെ രൂപത്തിന്‍റെ മുന്നില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു. പിയാസ്സാ ദി സ്പാഞ്ഞയിലെ അമലോൽഭവമാതാവിന്‍റെ രൂപത്തിന്‍റെ മുന്നില്‍ പ്രാര്‍ത്ഥന അര്‍പ്പിക്കുന്നു.  

പാപ്പാ: മക്കളെ സ്നേഹിക്കുന്നതില്‍ നിന്നും വിരമിക്കാത്ത അമലോത്ഭവയായ അമ്മ

അമലോത്ഭവമാതാവിന്‍റെ തിരുന്നാൾ ദിനമായ ഡിസംബർ എട്ടാം തിയതി പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ പിയാസ്സാ ദി സ്പാഞ്ഞയിലെ അമലോൽഭവമാതാവിന്‍റെ രൂപത്തിന്‍റെ മുന്നില്‍ പ്രാര്‍ത്ഥന അര്‍പ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഡിസംബർ എട്ടാം തിയതി വൈകുന്നേരം പിയാസ്സാ ദി സ്പാഞ്ഞയിലെത്തിയ പാപ്പാ താനെഴുതിയ പ്രാർത്ഥനയാണ് മാതാവിന്‍റെ സന്നിധിയിൽ അർപ്പിച്ചത്.അവിശ്വാസത്താൽ അടിച്ചമർത്തപ്പെട്ട്, പാപം മൂലം നിരുത്സാഹപ്പെട്ട്  തങ്ങൾക്ക് കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും, തങ്ങളുടെ തെറ്റുകൾ വളരെയധികം വലുതായതിനാല്‍ സമയം പാഴാക്കാൻ ദൈവത്തിന് സമയമില്ലെന്നും കരുതി ഈ ലോകത്തില്‍ കഴിയുന്നവരെ നിനക്ക് സമർപ്പിക്കുന്നുവെന്നും,  നീ ഒരു അമ്മയാണെന്നും, നിന്‍റെ മക്കളെ സ്നേഹിക്കുന്നതിൽ നിന്നും ഒരിക്കലും വിരമിക്കാത്ത അമ്മയാണെന്നും പാപ്പാ മാതാവിന്‍റെ മുന്നിൽ പ്രാര്‍ത്ഥനയർപ്പിച്ചു. തിരുന്നാൾ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പാ മേരി മേജര്‍ ബസിലിക്കയിലും ചെന്ന് പ്രാർത്ഥന നടത്തി. 1950 മുതലാണ് മാതാവിന്‍റെ തിരുസ്വരൂപം  വണങ്ങുന്നതിനായി  മാര്‍പാപ്പാമാര്‍ പതിവായി ഇവിടെയെത്തുന്നത്.

09 December 2019, 16:12