തിരയുക

ഫ്രാൻസിലെ യുവ വ്യവസായ സംരംഭകരുടെ പ്രതിനിധികളുമായി പാപ്പാ... ഫ്രാൻസിലെ യുവ വ്യവസായ സംരംഭകരുടെ പ്രതിനിധികളുമായി പാപ്പാ... 

ഉപഭോഗത്തെക്കാൾ ലാളിത്യത്തെയും സമചിത്തതയെയും പുണരുന്നവരായിരിക്കണം

ഫ്രാൻസിലെ യുവ വ്യവസായ സംരംഭകരുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ പാപ്പാ നടത്തിയ പ്രഭാഷണം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഡിസംബർ ഒന്നുമുതൽ 3 വരെ റോമിൽ 300 ഓളം ഫ്രഞ്ച് കത്തോലിക്ക വ്യവസായ സംരംഭകർ ഫ്രെജീയൂസ്-റ്റൗളോന്‍ മെത്രാനായ മോൺ. ഡോമിനിക് റേയുടെ നേതൃത്വത്തിൽ "പൊതുനന്മയ്ക്കായുള്ള യാത്ര" എന്നപേരിൽ സഭയുടെ സാമൂഹീക പഠനങ്ങളെ വ്യക്തി ജീവിതത്തിലും തൊഴില്‍പരമായ ജീവിതത്തിലും പ്രോൽസാഹിപ്പിക്കാനായി സംഘടിപ്പിച്ച ക്രിസ്തീയ വ്യവസായ സംരംഭകരുടെ "വിളി"യെക്കുറിച്ചുള്ള പരിചിന്തന സമ്മേളനത്തിന് എത്തിയ അംഗങ്ങളോടാണ് പാപ്പാ തന്‍റെ പ്രഭാഷണം നടത്തിയത്.

അവരെ സ്വാഗതം ചെയ്യുകയും സഭയുടെ സാമൂഹീക പഠനങ്ങൾ ജീവിക്കാനുള്ള അവരുടെ ആഗ്രഹത്തിന് നന്ദി പറയുകയും ചെയ്ത പാപ്പാ, സുവിശേഷം ആവശ്യപ്പെടുന്നവയും വ്യവസായത്തിന്‍റെ ആവശ്യങ്ങളും ഒരുമിച്ചു കൊണ്ടുപോകാൻ അത്ര എളുപ്പമല്ല എന്ന് വെളിപ്പെടുത്തി. സുവിശേഷ മൂല്യങ്ങളനുസരിച്ചു കൊണ്ട് വ്യവസായം ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹം സത്യവും പകരം വയ്ക്കാനാവാത്ത ക്രിസ്തീയ സാക്ഷ്യത്തിന്‍റെ  അവസരമാണെന്ന് അവരെ ഓര്‍മ്മിപ്പിച്ചു. ഈ സമ്മേളനം അവർക്ക് കൂടുതൽ തെളിച്ചം നൽകുമെന്നും, ബോധപൂർവ്വമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുമെന്നും പാപ്പാ പ്രത്യാശിച്ചു. ക്രിസ്തീയവിജ്ഞാനമനുസരിച്ച് അൽമായര്‍ ഓരോരുത്തരുടേയും പ്രവർത്തന മേഖലയിൽ സാക്ഷ്യം വഹിക്കാൻ പ്രോൽസാഹിപ്പിക്കുന്ന രണ്ടാം വത്തിക്കാൻകൗൺസിലിന്‍റെ Gaudium et spes ഉദ്ധരിച്ചു കൊണ്ടാണ് പാപ്പാ ഇപ്രകാരം ആവശ്യപ്പെട്ടത്.

ഒരു പാരിസ്ഥീക മാനസാന്തരത്തിന് അവരെ ക്ഷണിച്ച പാപ്പാ വ്യവസായികൾക്കും സംരംഭകർക്കും വളരെ പ്രധാനപ്പെട്ട ഒരു ഭാഗം ഇക്കാര്യത്തിൽ ചെയ്യാനുണ്ട് എന്നറിയിച്ചു. പാരിസ്ഥീക മാനസാന്തരം ഒഴിച്ചുകൂടാൻ കഴിയാത്ത ആത്മീയ മാനസാന്തരവുമായി ചേർന്നു പോകണമെന്നും ഓർമ്മിപ്പിച്ചു. അതിന്  ഉപഭോഗത്തെക്കാൾ ജീവ നെ മതിക്കുന്ന ലാളിത്യത്തെയും സമചിത്തതയെയും പുണരാനാണ് പാപ്പാ അവരോടാവശ്യപ്പെട്ടത്.  ലാളിത്യം നമ്മെ എളിയവയെ  ആസ്വദിക്കാൻ അനുവദിക്കുകയും ജീവിതം നമുക്ക് നൽകുന്നവയ്ക്ക് അവയോടു അമിതാവേശമില്ലാതെ നന്ദി പറയാനും ഇല്ലാത്തവയെ കുറിച്ച് ദു:ഖിതരാകാതിരിക്കാനും ഇടയാക്കുമെന്നും ഫ്രാൻസിസ് പാപ്പാ അവരെ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2019, 16:36