തിരയുക

Vatican News
പാപ്പാ ഫാന്‍സിസ്  സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു പാപ്പാ ഫാന്‍സിസ് സാന്താ മാര്‍ത്തയില്‍ വചന സന്ദേശം നൽകുന്നു  (Vatican Media)

പാപ്പാ: അഴിമതി വ്യക്തിയുടെ അന്തസ്സിനെ തരംതാഴ്ത്തുന്നു

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"അഴിമതി വ്യക്തിയുടെ അന്തസ്സിനെ തരംതാഴ്ത്തുകയും നല്ലതും ഹൃദ്യവുമായ മനുഷ്യന്‍റെ എല്ലാ ആദർശങ്ങളെ തകർക്കുന്നു. വേഗത്തില്‍ സുലഭമായി നേട്ടങ്ങള്‍ നേടാമെന്ന മിഥ്യാധാരണ നൽകി യഥാര്‍ത്ഥത്തില്‍  എല്ലാവരേയും ദാരിദ്ര്യത്തിലാക്കുന്ന അഴിമതി എന്ന ക്യാൻസറിനെ പ്രതിരോധിക്കാൻ സമൂഹത്തില്‍ എല്ലാവരും  വിളിക്കപ്പെട്ടിരിക്കുന്നു." ഡിസംബര്‍ ഒമ്പതാം തിയതി, അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനത്തില്‍ പാപ്പാ ട്വിറ്റർ സന്ദേശം നല്‍കി.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, പോളിഷ്, എന്നിങ്ങനെ യഥാക്രമം അ‍ഞ്ച് ഭാഷകളില്‍ പാപ്പാ ഈ സന്ദേശം #IACD2019 എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

09 December 2019, 16:35