തിരയുക

Vatican News
കോംഗോളീസ് കത്തോലിക്കാ ചാപ്ലെയിൻസി  ആരംഭിച്ച്    25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ  വാർഷീകത്തിന്‍റെ  ഭാഗമായി  സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ  അർപ്പിക്കപ്പെട്ട    ദിവ്യബലിയില്‍ കാഴ്ചയര്‍പ്പണ വേളയില്‍... കോംഗോളീസ് കത്തോലിക്കാ ചാപ്ലെയിൻസി ആരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ വാർഷീകത്തിന്‍റെ ഭാഗമായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കപ്പെട്ട ദിവ്യബലിയില്‍ കാഴ്ചയര്‍പ്പണ വേളയില്‍...  (Vatican Media)

വിശ്വാസത്തെ ആക്രമിക്കുന്ന വൈറസാണ് ഉപഭോക്തൃവാദം

റോമിലെ കോംഗോളീസ് കത്തോലിക്കാ ചാപ്ലെയിൻസി ആരംഭിച്ച് 25 വര്‍ഷം പൂര്‍ത്തിയായതിന്‍റെ ഭാഗമായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കായിൽ അർപ്പിക്കപ്പെട്ട ദിവ്യബലി മദ്ധ്യേ നൽകിയ വചന സന്ദേശത്തിൽ പാപ്പാ വിശ്വാസത്തെ ആക്രമിക്കുന്ന വൈറസാണ് ഉപഭോക്തൃവാദമെന്ന് വെളിപ്പെടുത്തി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“ഉപഭോഗത്തിന്‍റെ  മിന്നുന്ന വിളക്കുകളെ ചെറുത്തു നില്‍ക്കുക, അത് ഈ മാസം എല്ലായിടത്തും പ്രകാശിക്കുമെന്ന് പറഞ്ഞ പാപ്പാ പ്രാർത്ഥനയും ദാനധർമ്മവും സമയം നഷ്ടപ്പെടുത്തുന്നില്ല, മറിച്ച് അവ ഏറ്റവും വലിയ നിധിയാണെന്ന് വിശ്വസിക്കുവാന്‍ വചന സന്ദേശത്തിൽ ആവശ്യപ്പെട്ടു. വീടുകൾ വസ്തുക്കളാൽ നിറയെപ്പെട്ടിരിക്കുന്നു എന്നാൽ  കുട്ടികളില്ലാതെ അവ ശൂന്യമാണെന്നും പാപ്പാ ഓർമ്മപ്പെടുത്തി. “ഉപഭോക്തൃവാദം വാഴുന്ന”  ഒരു സമൂഹത്തിലെ സ്വാർത്ഥ മനോഭാവത്തിനെതിരെ പാപ്പാ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

“ഉപഭോക്തൃത്വം ഒരു വൈറസാണ്, അത് വിശ്വാസത്തെയും  അതിന്‍റെ വേരിനെയും ബാധിക്കുന്നു. കാരണം  ജീവിതം എന്നത് നിങ്ങളുടെ കൈവശമുള്ളവയെ മാത്രം ആശ്രയിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കാൻ അത്  നിങ്ങളെ പ്രേരിപ്പിക്കുന്നു. അങ്ങനെ നിങ്ങൾ ദൈവത്തെ  മറക്കുവാന്‍ അതിടയാക്കുന്നു. “ജീവിതത്തിന്‍റെ അർത്ഥം ശേഖരണമല്ല.”  നിങ്ങൾ വസ്തുവകകള്‍ക്കായി ജീവിക്കുമ്പോൾ, ആവശ്യങ്ങൾ  മതിയാകാതെ വരികയും അത്യാഗ്രഹം വളരുകയും നിങ്ങളുടെ ഓട്ടത്തിൽ അവ തടസ്സങ്ങളായിത്തീരുകയും ചെയ്യുന്നു. അതിനാൽ എല്ലായ്പ്പോഴും അസംതൃപ്തിയും ദേഷ്യവും അനുഭവപ്പെടുന്നു. പാപ്പാ വ്യക്തമാക്കി.

റോമിലെ കോംഗോളീസ് കത്തോലിക്കാ ചാപ്ലെയിൻസി  ആരംഭിച്ച്    25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്‍റെ  വാർഷീകത്തിന്‍റെ ഭാഗമായി  സെന്‍റ് പീറ്റേഴ്സ്   ബസിലിക്കായിൽ  അർപ്പിക്കപ്പെട്ട  ദിവ്യബലിയില്‍  പരമ്പരാഗത കോംഗോളിയൻ സംഗീത ആലാപനമുണ്ടായിരുന്നു. റോമിലെ കോംഗോളീസ് കത്തോലിക്കാ ചാപ്ലെയിൻസി സമൂഹത്തെ അഭിസംബോധന ചെയ്ത പാപ്പാ  "നിങ്ങൾ ദൂരത്തുനിന്നു വന്നു. നിങ്ങൾ നിങ്ങളുടെ വീടുകൾ ഉപേക്ഷിച്ചു, പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ചു. ഇവിടെ ബുദ്ധിമുട്ടുകളും അപ്രതീക്ഷിത സംഭവങ്ങളുമുണ്ടെങ്കിലും എന്നാൽ ദൈവത്തെ സംബന്ധിച്ചിടത്തോളം നാം ഒരിക്കലും അപരിചിതരല്ല" എന്ന് പറഞ്ഞു. സമാധാനത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, രാജ്യത്തിന്‍റെ കിഴക്ക് ഭാഗത്ത്, പ്രത്യേകിച്ച് ബെനി, മിനെംബ്വെ എന്നീ പ്രദേശങ്ങളിൽ, സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളിൽ, പലരുടെയും നിശബ്ദതയാൽ വരുന്ന അപകടങ്ങളെ ചൂണ്ടികാണിക്കുകയും ചെയ്തു. 

02 December 2019, 16:30