തിരയുക

Vatican News
റൊസാറിയോ ഏഞ്ചലോ ലിവാറ്റിനോ പഠന കേന്ദ്രത്തിന്‍റെ അംഗങ്ങളുമായി പാപ്പാ.... റൊസാറിയോ ഏഞ്ചലോ ലിവാറ്റിനോ പഠന കേന്ദ്രത്തിന്‍റെ അംഗങ്ങളുമായി പാപ്പാ.... 

റൊസാറിയോ ഏഞ്ചലോ ലിവാറ്റിനോ നീതിയുടെയും വിശ്വാസത്തിന്‍റെയും രക്തസാക്ഷി.

നവംബർ ഇരുപത്തൊമ്പതാം തിയതി വെള്ളിയാഴ്ച വത്തിക്കാനിൽ വിശുദ്ധ ക്ലമന്‍റീനാ മുറിയിൽ റൊസാറിയോ ഏഞ്ചലോ ലിവാറ്റിനോ പഠന കേന്ദ്രത്തിന്‍റെ അംഗങ്ങളെ അഭിസംബോധന ചെയ്ത പാപ്പാ വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ "നീതിയുടെയും പരോക്ഷമായ വിശ്വാസത്തിന്‍റെയും രക്തസാക്ഷി" എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചതിനെ അനുസ്മരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

റൊസാറിയോ ഏഞ്ചലോ ലിവാറ്റിനോ ഇറ്റലിയിലെ കാനികട്ട് എന്ന നഗരത്തിൽ ജനിച്ച ഒരു ന്യായാധിപനായിരുന്നു. 1979ൽ അഗ്രിജന്‍റോ കോടതിയിൽ നിയുക്ത അഭിഭാഷകനായിരുന്ന അദ്ദേഹം 1989 വരെ നീതിപതിയായി ചുമതല വഹിച്ചു. സിസിലിയെ പ്രധാന കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സ്റ്റിഡ എന്ന ഇറ്റാലിയൻ ക്രിമിനൽ മാഫിയ അനധികൃതമായി കൈവശപ്പെടുത്തിയ വസ്തുവകകൾ കണ്ടെടുക്കുവാന്‍ അദ്ദേഹം ശ്രദ്ധിച്ചു. മികച്ച തൊഴില്‍പരമായ കഴിവോടും വ്യക്തമായ ഫലങ്ങളോടെയുമാണ് അദ്ദേഹം അങ്ങനെ ചെയ്തത്. ഇക്കാരണത്താൽ റൊസാറിയോ ലിവാറ്റിനോയെ ഉന്മൂലനം ചെയ്യാൻ മാഫിയ തീരുമാനിച്ചു.

1990 സെപ്റ്റംബർ 21ന് അംഗരക്ഷകനില്ലാതെ കോടതിയിലേക്ക് പോകുമ്പോൾ മാഫിയ സംഘടനയിലെ നാല് കൂലി കൊലയാളികള്‍ അദ്ദേഹത്തിന് നേരെ നിരയൊഴിച്ചു. അയൽ‌പ്രദേശങ്ങളിലൂടെ കാൽനടയായി രക്ഷപ്പെടാൻ അദ്ദേഹം തീവ്രമായി ശ്രമിച്ചുവെങ്കിലും തോളിലേറ്റ ഒരു പരിക്കിനെത്തുടർന്ന്‌ പരുക്കേറ്റ അദ്ദേഹം പതിനായിരക്കണക്കിന് മീറ്ററുകൾക്ക് ശേഷം വെടിയേറ്റ് മുപ്പത്തെട്ടാം വയസ്സില്‍ മരിച്ചു. കത്തോലിക്കാസഭ അദ്ദേഹത്തെ ദൈവദാസനായുയര്‍ത്തി.

റൊസാരിയോ ലിവറ്റിനോ ഒരു ന്യായാധിപൻ മാത്രമല്ല, നിയമരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഒരു മാതൃകയാണെന്ന് പറഞ്ഞ പാപ്പാ  അദ്ദേഹത്തിന്‍റെ വിശ്വാസവും, തൊഴിലിനോടുള്ള  പ്രതിബദ്ധതയും തമ്മിലുള്ള ബന്ധവും, അദ്ദേഹത്തിന്‍റെ  വിചിന്തിനങ്ങളിൽ ഉൾക്കൊണ്ടിരിന്ന യാഥാർത്യങ്ങളും മാതൃകാപരമാണെന്ന് ചൂണ്ടികാണിച്ചു. മനുഷ്യജീവന്‍ ഒരു ദിവ്യദാനമാണെന്ന ബോധ്യത്തെ അടിച്ചമര്‍ത്താനോ തടസ്സപ്പെടുത്താനോ മനുഷ്യന് അനുവദിക്കപ്പെ‌ടുന്നില്ലെന്ന് ദയാവധത്തെ കുറിച്ച് പരാമര്‍ശിച്ചതിനെ വെളിപ്പെടുത്തിയ പാപ്പാ, ജീവന്‍റെ അവകാശം എന്ന നീതിയുടെ കാര്യത്തിൽ ചില സമയങ്ങളിൽ നീതിയുടെ ക്ലാസ്സ് മുറികളിലും, ഇറ്റലിയിലും, ജനാധിപത്യവ്യവസ്ഥകളിലും ഈ പരിഗണനകൾ അകലത്തിലാണെന്ന് സൂചിപ്പിച്ചു.

ഇന്നത്തെ സമ്മേളനത്തിനായി റൊസാറിയോ ലിവാറ്റിനോ പഠന കേന്ദ്രാംഗങ്ങള്‍ തിരഞ്ഞെടുത്ത പ്രമേയം ഈ പാതയുടെ ഭാഗമാണെന്ന് മാത്രമല്ല ഇത് നീതിന്യായക്കോടതിയുടെ ഒരു പ്രതിസന്ധിയെ ചോദ്യം ചെയ്യുന്നതും ഉപരിപ്ലവമല്ലെങ്കിലും ആഴത്തിലുള്ള വേരുകളുള്ളതെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. സിവിൽ സമൂഹത്തിനും അതിന്‍റെ നിയമങ്ങൾക്കും വേണ്ടിയുള്ള സേവനത്തിൽ വിശ്വാസം എങ്ങനെ പൂർണ്ണമായി പ്രകടിപ്പിക്കാമെന്നതിനും സഭയോടുള്ള അനുസരണത്തെ ഭരണകൂടത്തോടുള്ള അനുസരണവുമായി എങ്ങനെ സംയോജിപ്പിക്കാമെന്നും പ്രത്യേകിച്ച് നിയമം നടപ്പിലാക്കുന്നതിനുള്ള പ്രധാനപ്പെട്ട സേവനമായി രൂപപ്പെടുത്തുന്നതെങ്ങനെയെന്നതിന്‍റെ തിളക്കമാർന്ന ഉദാഹരണമാണ് റൊസാരിയോ ലിവാറ്റിനോ എന്ന് പാപ്പാ വിശേഷിപ്പിച്ചു.

ന്യായാധിപന്മാരെന്ന നിലയിൽ പ്രതിജ്ഞാബദ്ധതയോടെ, ഐക്യത്തെ പണുതുയര്‍ത്തുന്നതിനും, നരവംശശാസ്ത്രപരമായ വേരുകൾ തമ്മിലുള്ള യോജിപ്പിനുള്ള കാരണങ്ങളെ ആഴപ്പെടുത്തുന്നതിനും, ജീവിത തത്വങ്ങളെ വിശദീകരിക്കുന്നതിനും അനുദിന ജീവിതത്തില്‍  അവ അന്വര്‍ത്ഥമാക്കുന്നതിനും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 

29 November 2019, 16:38