തിരയുക

Vatican News

മദ്ധ്യകിഴക്കൻ രാജ്യങ്ങളിലെ സമാധാന സംവാദത്തിനായി പ്രാര്‍ത്ഥിക്കാം.

മാർപ്പാപ്പായുടെ നവംബർ മാസത്തെ പ്രാർത്ഥനാ നിയോഗത്തിന്‍റെ വീഡിയോയിൽ മതവിഭാഗങ്ങൾ തമ്മിലുള്ള സംവാദങ്ങൾക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യകിഴക്കൻ രാജ്യങ്ങളിലെ മതവിഭാഗങ്ങൾ തമ്മിൽ ചർച്ചകളും, കൂടിക്കാഴ്ചകളും, അനുരഞ്ജനവും സാധ്യമാകട്ടെ എന്ന് ഫ്രാൻസിസ് പാപ്പാ തന്‍റെ പ്രാർത്ഥനാ നിയോഗത്തിലൂടെ ആശംസിച്ചു.

മദ്ധ്യ കിഴക്കൻ രാജ്യങ്ങളിൽ അടുത്തടുത്ത്  ജീവിക്കുന്ന സമൂഹങ്ങളെ അനുസ്മരിച്ച പാപ്പാ അവർ തമ്മിൽ സത്യസന്ധമായ ഒരു സംവാദനത്തിന് അവസരമുണ്ടാക്കാൻ പ്രാർത്ഥിക്ക​ണമെന്ന് എല്ലാ കത്തോലിക്കരോടും ആവശ്യപ്പെട്ടു. ക്രിസ്ത്യാനികളും, യഹൂദന്മാരും, മുസ്ലിം മതക്കാരും തമ്മിലുള്ള ഈ മനപ്പൊരുത്തം ചരിത്രപരവും ആത്മീയവുമായ പരസ്പര ബന്ധത്തിൽ അടിസ്ഥാനപ്പെട്ടാതാണെന്നും ഇവിടെ ധാരാളം ക്രിസ്ത്യാനികളും, ജൂതമതസ്ഥരും, മുസ്ലിം വിഭാഗങ്ങളും സമാധാനത്തിനും, അനുരഞ്ജനത്തിനും, ക്ഷമാപണത്തിനുമായി പ്രവർത്തിക്കുന്നുണ്ടെന്നും,  യേശുവിന്‍റെ സ്നേഹത്തിൽ നിന്നുയര്‍ന്ന സുവിശേഷം ഈ നാട്ടിൽ നിന്നാണ് നമ്മിലെത്തിയതെന്നും വ്യത്യസ്ഥതകളെ ഭയക്കാതെ സംവാദത്തിനും ഐക്യത്തിനുമായി ഓരോ സമൂഹ ഹൃദയത്തിലും അന്വേഷിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

മദ്ധ്യ കിഴക്കൻ പ്രദേശമെന്നതിന് കൃത്യമായ അതിരുകൾ നിർവ്വചിക്കപ്പെട്ടിട്ടില്ല എങ്കിലും ബഹറിൻ, ഈജിപ്ത്, സൈപ്രസ്, ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദ്ദാൻ, കുവൈറ്റ്, ലബനോൻ, ഒമാൻ, ഖത്തർ, സൗദി അറേബ്യ, സിറിയ, ടർക്കി, എമിറേറ്റ്സ്, യമൻ, പാലസ്തീനാ തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്നു. 93ശതമാനത്തിലധികം മുസ്ലിങ്ങളും 5 % ക്രിസ്ത്യാനികളും, 2 % യഹൂദരും ഇവിടെയുണ്ട്.

05 November 2019, 16:35