തിരയുക

Vatican News
ലാറ്ററൻ ബസിലിക്കാ... ലാറ്ററൻ ബസിലിക്കാ...   (ANSA)

ലാറ്ററൻ ബസിലിക്കായുടെ സമർപ്പണ തിരുന്നാളില്‍ പാപ്പാ ദിവ്യബലിയർപ്പിക്കും.

ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാളായ നവംബർ 9ന് ശനിയാഴ്ച ലാറ്ററൻ ബസിലിക്കയിൽ പാപ്പാ ബലിയർപ്പിക്കും.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ശനിയാഴ്ച വൈകിട്ട് 5.30 ന് അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ കർദ്ദിനാൾ വികാരിയായ ആഞ്ചലോ ദെ ദൊണാത്തിസും റോമാ രൂപതയിലെ സഹായമെത്രാൻമാരും സഹകാർമ്മീകരാകും. Gaudete et Exsultate യെക്കുറിച്ച്  മോൺ. മാർക്കോ ഫരീനാ,  ഫാ. ഗബ്രിയേലെ ഫരഗീനി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ വേദപാഠങ്ങൾ "സഭയുടെ ഏറ്റവും സുന്ദരമായ മുഖമാണ് വിശുദ്ധി " എന്ന ഒരു ഗ്രന്ഥമാക്കി പാപ്പായ്ക്ക് സമ്മാനിക്കും.

ബസിലിക്കയിൽ പുതുതായി സ്ഥാപിക്കുന്ന വി.ഗ്രന്ഥവയനാപീഠവും, തൂക്കിയിടുന്ന ക്രൂശിത രൂപവും ഫ്രാൻസിസ് പാപ്പാ ആശീർവ്വദിക്കും. പുരാതന കോൺസ്റ്റന്‍റെന്‍ ബസിലിക്കായുടെ മാർബിൾ പുനഃരുപയോഗിച്ചാണ് പീഠം നിർമ്മിച്ചിരിക്കുന്നത്.  ഇറ്റലിയിലെ പെറൂജയിലെ ശില്‍പി സ്റ്റേഫനോലത്സാറി നിർമ്മിച്ച ക്രൂശിതരൂപം 1451 ൽ നിർമ്മിച്ച ലാറ്ററൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഗാർഡിയാഗ്രേലെയുടെ നിക്കോളയുടെ പ്രദക്ഷിണക്കുരിശിന്‍റെ പുനഃപതിപ്പാണ്. ഈ അവസരത്തിൽ പാപ്പാ ഉപയോഗിക്കുന്ന തിരുവസ്ത്രവും റോമിലെ ഒരാശ്രമം തയ്യാറാക്കിയതാണ്. പുതിയ പ്രാർത്ഥനകളും, ആരാധനാ ഗാനങ്ങളും ഈ അവസരത്തിനായി ഒരുക്കിയിട്ടുണ്ട്. റോമിലെ പൊന്തിഫിക്കൽ മേജർ സെമിനാരിയുടേയും ആൽ മോ കോളേജോ കപ്രാണിക്ക, റെഡെമെംതോരിസ് മതേർ രൂപതാ കോളേജും ഒന്നിച്ചുള്ള ഗായക സംഘം നിക്കോളെ ബൊഗാത്സ്ക്കിയുടെ നേതൃത്വത്തിൽ ദിവ്യബലി മദ്ധ്യേ ഗാനങ്ങൾ ആലപിക്കും.

08 November 2019, 11:00