തിരയുക

 തായ്‌ലാന്‍റില്‍ പാപ്പാ അര്‍പ്പിക്കാനിരിക്കുന്ന ദിവ്യബലിയുടെ നേരിട്ടുള്ള പ്രക്ഷേപണ വേദി തായ്‌ലാന്‍റില്‍ പാപ്പാ അര്‍പ്പിക്കാനിരിക്കുന്ന ദിവ്യബലിയുടെ നേരിട്ടുള്ള പ്രക്ഷേപണ വേദി 

തായ്‌ലാന്‍റ് ജനതയ്ക്ക് പാപ്പായുടെ വീഡിയോ സന്ദേശം

തായ്‌ലാന്‍റ് രാജ്യത്തേക്കുള്ള അപ്പോസ്തോലിക യാത്രയുടെ ഭാഗമായാണ് നവംബർ പതിനഞ്ചാം തിയതി പാപ്പാ അന്നാട്ടിലെ ജനങ്ങൾക്ക് വീഡിയോ സന്ദേശമയച്ചത്.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തായ്‌ലാന്‍റിലെ  ജനങ്ങളെ അഭിവാദ്യം ചെയ്ത പാപ്പാ സമ്പന്നമായ ആത്മീയ-സാംസ്കാരിക പാരമ്പര്യമുള്ളതും, വിവിധ വംശജര്‍ വസിക്കുന്ന വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു രാഷ്ട്രമെന്ന നിലയിൽ, തായ്‌ലാന്‍റ് രാജ്യം സ്വന്തം ജനങ്ങൾക്കിടയിൽ മാത്രമല്ല, തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിലുടനീളം ഐക്യവും, സമാധാനപരമായ സഹവർത്തിത്വവും വളർത്താൻ കഠിനമായി പരിശ്രമിച്ചുവെന്ന് പാപ്പാ വെളിപ്പെടുത്തി.

ഭിന്നത, വിഭജനം, എന്നിവ നിറഞ്ഞ നില്‍ക്കുന്ന ഈ ലോകത്തില്‍, ഓരോ  സ്ത്രീ -പുരുഷന്‍റെയും, കുഞ്ഞിന്‍റെയും അന്തസ്സിനെ ബഹുമാനിക്കുന്ന ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നീതിയിലും, ഐക്യദാർഡ്യത്തിലും, സമാധാനത്തോടെ ജീവിക്കുന്നതിനും സാഹോദര്യത്തോടെ മനുഷ്യകുടുംബത്തിന്‍റെ യഥാർത്ഥ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ നല്ല മനസ്സുള്ള വ്യക്തികളുടെ ശ്രമങ്ങൾക്ക് തായ്‌ലാന്‍റ് പ്രചോദനമാണെന്ന് പാപ്പാ സൂചിപ്പിച്ചു.

തായ്‌ലാന്‍റിലെ കത്തോലിക്കാ സമൂഹത്തെ വിശ്വാസത്തിലും, സമൂഹത്തില്‍  സംഭാവനകള്‍ നല്‍കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിനായി തന്‍റെ യാത്രയിൽ തനിക്ക് അവസരം ലഭിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച പാപ്പാ അവരുടെ മാതൃരാജ്യത്തിനായി പ്രവർത്തിക്കണമെന്നും  ആവശ്യപ്പെട്ടു.  

തായ്‌ലാന്‍റ് ജനതയുടെ സ്വഭാവ സവിശേഷതകളായ സഹിഷ്ണുതയുടെയും ഐക്യത്തിന്‍റെയും മൂല്യങ്ങൾക്ക് സാക്ഷ്യം നൽകുന്ന നിരവധി ബുദ്ധ സഹോദരീ സഹോദരന്മാരുമായുള്ള സുഹൃദ്ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും, മതാന്തര സംവാദം, പരസ്പരധാരണ, സാഹോദര്യപൂര്‍വ്വമായ സഹകരണം എന്നിവയുടെ പ്രാധാന്യം എടുത്തുകാണിക്കാനും ഏറ്റവും ദരിദ്രരായവരെയും, ആവശ്യക്കാരെയും ശുശ്രൂഷിക്കുന്ന സമാധാനത്തിനുള്ള സേവനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സന്ദര്‍ശനമായിരിക്കുമന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ സന്ദേശത്തില്‍ വെളിപ്പെടുത്തി.

ഈ ദിവസങ്ങളിൽ തന്‍റെ പ്രാർത്ഥനയിൽ  തായ്‌ലാന്‍റിലെ കുടുംബങ്ങളെയും, രാജ്യത്തെയും പ്രാർത്ഥനയില്‍ സ്മരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ തനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരണമെന്നും  ഓര്‍മ്മിപ്പിച്ചു കൊണ്ട് തന്‍റെ സന്ദേശം ഉപസംഹരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 November 2019, 11:42