തിരയുക

Vatican News
2019.11.17 Pranzo con i Poveri 2019.11.17 Pranzo con i Poveri  (Vatican Media)

പറുദീസയില്‍ നമ്മെ കാത്തുനില്ക്കുന്നവര്‍ !

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവം നമുക്കു നല്കിയിട്ടുള്ളവ നാം ആര്‍ക്കെല്ലാമായി പങ്കുവച്ചുവൊ, അവര്‍ സ്വര്‍ഗ്ഗീയഭവനത്തില്‍ നമ്മെ സ്വീകരിക്കാനുണ്ടാകുമെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (18/11/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

“പറൂദീസയില്‍ നമ്മെ സ്വാഗതം ചെയ്യുന്നതിന് ദൈവം മാത്രമല്ല, അവിടന്ന് നമ്മെ ഏല്പ്പിച്ച വിഭവങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുതുകൊണ്ട് അവ ആരെല്ലാമായി നാം പങ്കുവച്ചുവൊ അവരെല്ലാവരും ഉണ്ടാകും” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

18 November 2019, 13:30