തിരയുക

Vatican News
കാരുണ്യം ചൊരിയുന്ന യേശു കാരുണ്യം ചൊരിയുന്ന യേശു 

നമ്മിലേക്ക് നാമറിയാതെയുള്ള കാരുണ്യ പ്രവാഹം!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ദൈവിക കാരുണ്യത്തിന്‍റെ കിരണം നാം അറിയാതെ തന്നെ നമ്മിലെത്തുന്നുവെന്ന്  മാര്‍പ്പാപ്പാ.

ഞായറാഴ്ച (03/11/2019) “ഇന്നത്തെസുവിശേഷം” (#GospelOfTheDay (Lk 19:1-10)  എന്ന ഹാഷ്ടാഗോടുകൂടി കണ്ണിചേര്‍ത്ത ട്വിറ്റര്‍സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ഉദ്ബോധനമുള്ളത്.

പാപ്പായുടെ പ്രസ്തുത സന്ദേശം ഇപ്രകാരമാണ്:

“നാം രക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന് നാം തിരിച്ചറിയുന്നതിനു മുമ്പേതന്നെ കര്‍ത്താവിന്‍റെ കരുണാകടാക്ഷം നമ്മില്‍ പതിക്കുന്നുവെന്ന് ഇന്നത്തെ സുവിശേഷം നമുക്കു കാണിച്ചുതരുന്നു”. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

04 November 2019, 10:59