തിരയുക

Vatican News
പട്ടിണിയുടെ കുരുന്നു വദനങ്ങള്‍, സുഡാനില്‍ നിന്നുള്ള ഒരു ദൃശ്യം പട്ടിണിയുടെ കുരുന്നു വദനങ്ങള്‍, സുഡാനില്‍ നിന്നുള്ള ഒരു ദൃശ്യം  (Albert Gonzalez Farran - AFP)

വിശപ്പനുഭവിക്കുന്ന കുഞ്ഞുങ്ങള്‍!

പട്ടിണിയുടെ ദാരിദ്ര്യത്തിന്‍റെയും യാതനകള്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും യുവതീയുവാക്കള്‍ക്കും വേണ്ടി പാപ്പാ ഫ്രാ‍ര്‍ത്ഥിക്കുന്നു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

പട്ടിണിയനുഭവിക്കുന്ന ദശലക്ഷക്കണക്കിനു കുഞ്ഞുങ്ങളെ പാപ്പാ അനുസ്മരിക്കുന്നു.

റോം രൂപതയുടെ ഭദ്രാസനദേവാലയമായ വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിന്‍റെ ഓര്‍മ്മയാചരിക്കപ്പെട്ട നവമ്പര്‍ 9-ന് (09/11/19) ശനിയാഴ്ച വൈകുന്നേരം പ്രസ്തുത ബസിലിക്കയില്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനു മുമ്പ്  ഫ്രാന്‍സീസ് പാപ്പാ, “ഔന്നത്യത്തിനായി സകലരും ഒത്തൊരുമിച്ച്-നാലാം ലോകം” എന്ന പ്രസ്ഥാനത്തിന്‍റെ പ്രതിനിധികളുമൊത്ത് ബസിലിക്കാങ്കണത്തില്‍ വച്ച് പ്രാര്‍ത്ഥിക്കുകയായിരുന്നു.

ദാരിദ്ര്യത്തിനിരകളായവരുടെ സ്മരണാര്‍ത്ഥമുള്ള ശിലാ ഫലകത്തിനു മുന്നില്‍ വച്ചായിരുന്നു ഈ പ്രാര്‍ത്ഥന.

പട്ടിണിയുടെ പിടിയിലമര്‍ന്ന് പുഞ്ചിരി മാഞ്ഞവരും  ഇനിയും സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നവരുമായ ദശലക്ഷക്കണക്കിനു കുഞ്ഞുങ്ങള്‍ക്കും, വിശ്വസിക്കുന്നതിനും ജീവിക്കുന്നതിനും ശരിയായ ഒരു കാരണം കാണാതെ അര്‍ത്ഥശൂന്യമായ ഒരു ലോകത്തില്‍, വൃഥാ, ഭാവി അന്വേഷിക്കുന്നവരായ യുവതീയുവാക്കള്‍ക്കും വേണ്ടി പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു.

ശപിക്കാനല്ല, ജീവിതാന്ത്യത്തിനു മുമ്പ് അവനവന്‍റെ കഴിവിന്‍റെ ഏറ്റവും നല്ല ഭാഗം സംഭാവന ചെയ്യാന്‍ കഴിയുന്ന ഒരു ലോകം ജന്മംകൊള്ളുന്നതിനായി പരിശ്രമിക്കാനും  പ്രാര്‍ത്ഥിക്കാനും സ്നേഹിക്കാനും ആഗ്രഹിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും  വേണ്ടി പാപ്പാ സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് യാചിച്ചു.

 

11 November 2019, 10:11