തിരയുക

Vatican News
ഭക്ഷ്യവസ്തുക്കള്‍ ദുര്‍വ്യയം ചെയ്യരുത് ഭക്ഷ്യവസ്തുക്കള്‍ ദുര്‍വ്യയം ചെയ്യരുത് 

ആഹാരം പാഴാക്കുന്നത് പട്ടിണിക്കു കാരണമാകും-പാപ്പാ

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ധൂര്‍ത്തിന്‍റെ സംസ്കൃതിക്ക് അറുതി വരുത്തണമെന്ന് മാര്‍പ്പാപ്പാ.

തിങ്കളാഴ്ച (11/11/2019) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ആഹ്വാനമുള്ളത്.

“അന്നന്നു വേണ്ടുന്ന ആഹാരത്തിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കുന്ന നമ്മള്‍ ദുര്‍വ്യയത്തിന്‍റെ സംസ്കാരം അവസാനിപ്പിക്കണം. ഭക്ഷ്യവസ്തുക്കള്‍ പാഴാക്കുന്നതു പട്ടിണിക്കും കാലാവസ്ഥ മാറ്റത്തിനും കാരണമാകുന്നു” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. 

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

11 November 2019, 14:33