ക്രൈസ്തവ അനന്യതയും ഇന്നും തുടരുന്ന നിണസാക്ഷിത്വവും!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
സുവിശേഷസൗഭാഗ്യങ്ങള്‍ ആണ് ക്രൈസ്തവന്‍റെ അനന്യതയെന്ന് മാര്‍പ്പാപ്പ.
ആത്മക്കാരുടെ ദിനത്തില്‍, അതായത്, സകല മരിച്ചവിശ്വാസികളുടെയും ഓര്‍മ്മദിനമായിരുന്ന നവമ്പര്‍ 2-ന്, ശനിയാഴ്ച (02/11/19) വൈകുന്നേരം, പ്രാദേശിക സമയം നാലുമണിക്ക്, ഇന്ത്യയിലെ സമയം രാതി 8.30-ന്, റോമില്‍ പ്രിഷീല്ലയുടെ നാമത്തിലുള്ള ഭൂഗര്‍ഭ സെമിത്തിരിയില്‍, അതായത്, കാറ്റക്കൂമ്പില്‍ പരേതാത്മാക്കള്‍ക്കു വേണ്ടി വിശുദ്ധ കുബ്ബാന അര്‍പ്പിച്ച ഫ്രാന്‍സീസ് പാപ്പാ തദ്ദവസരത്തില്‍ പങ്കുവച്ച സുവിശേഷ ചിന്തകളിലാണ് ഇതു പറഞ്ഞത്.
താന്‍ പരേതാത്മാക്കളുടെ ഓര്‍മ്മദിനത്തില്‍ ഒരു ഭൂഗര്‍ഭ സെമിത്തേരിയില്‍ ദിവ്യബലിയര്‍പ്പിക്കുന്നത് ആദ്യമായിട്ടാണെന്ന് പാപ്പാ വെളിപ്പടുത്തി.
ഭൂഗര്‍ഭ സെമിത്തേരി നിരവധി കാര്യങ്ങള്‍ വിളിച്ചോതുന്നുണ്ടെന്നു പറഞ്ഞ പാപ്പാ അവിടെ ഒളിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹം അവിടെ അടക്കം ചെയ്ത അവരുടെ സംസ്ക്കാരത്തെയും കുറിച്ചു നമുക്ക് ചിന്തിക്കാന്‍ സാധിക്കുമെന്നും വിശദീകരിച്ചു.
മോശമായ ഒരു കാലഘട്ടമായിരുന്നു അതെന്നും എന്നാല്‍ ഇന്നും അത്തരം അവസ്ഥകളുള്ള ഇടങ്ങള്‍ ഉണ്ടെന്നും, ചിലയിടങ്ങളില്‍ ഒരു ഉത്സവത്തിന്‍റെയൊ ജന്മദിനാഘോഷത്തിന്‍റെയൊ രൂപത്തില്‍ രഹസ്യമായി വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ട അവസ്ഥവരെ ഉണ്ടെന്നും കാരണം ദിവ്യ പൂജാര്‍പ്പണം അവിടങ്ങളില്‍ നിരോധിക്കപ്പെട്ടിരിക്കയാണെന്നും പാപ്പാ അനുസ്മരിച്ചു.
പ്രിഷീല്ലയുടെ കാറ്റക്കോംബില്‍ നിന്നു വത്തിക്കാനിലേക്കു മടങ്ങിയ പാപ്പാ വത്തിക്കാനില്‍ തന്‍റെ വാസയിടമായ “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലേക്കു പോകുന്നതിനു മുമ്പു വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ നിലവറയിലെത്തി പരേതാത്മക്കാള്‍ക്കായി പ്രാര്‍ത്ഥിച്ചു.