തായ്‌ലന്‍റ്, ജപ്പാൻ നാടുകളിലേക്ക്പാപ്പായുടെ അപ്പോസ്തോലിക സന്ദര്‍ശനത്തിന് തുടക്കമായി.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
പാപ്പായുടെ ഈ ഇടയ സന്ദർശനം രണ്ടു ഘട്ടങ്ങളായാണ് നടക്കുന്നത്. ആദ്യഘട്ടമായി തായ്‌ലാന്‍റില്‍ നവംബർ 20 മുതൽ 23 വരെയും, രണ്ടാം ഘട്ടത്തില്‍ നവംബർ 23 മുതൽ 26 വരെ ജപ്പാനും പാപ്പാ സന്ദർശിക്കും.
പാപ്പായുടെ 32മത് അപ്പോസ്തോലിക യാത്രയുടെ വിശദംശങ്ങൾ: അതാത് രാജ്യങ്ങളിലെ പ്രാദേശിക സമയമാണ് നല്‍കിയിരിക്കുന്നത്.
നവംബർ 19 ചൊവ്വാ
റോമില്‍ നിന്ന്- ബാങ്കോക്കിലേക്ക്
പ്രാദേശീക സമയം വൈകുന്നേരം 6.20ന് സാന്താമാർത്തായിൽ നിന്ന്ഫുമിച്ചീനോ രാജ്യാന്തരവിമാനത്താവളത്തിലേക്ക് കാറിൽ പുറപ്പെടുന്ന പാപ്പാ 7.00 മണിക്ക് അവിടെ നിന്നും നിന്ന് ബാങ്കോക്കിലേക്കുള്ള വിമാനത്തിൽ യാത്ര ആരംഭിക്കും.
നവംബർ 20 ബുധൻ
12:30 ബാങ്കോക്കിലെ മിലിട്ടറി എയർ ടെർമിനൽ 2ൽ പാപ്പാ എത്തിച്ചേരും.
12:30 ബാങ്കോക്കിലെ മിലിട്ടറി എയർ ടെർമിനൽ 2ൽ വെച്ച് പാപ്പായ്ക്ക് ഔദ്യോഗിക സ്വീകരണം.
നവംബർ 21 വ്യാഴം
ബാങ്കോക്ക്
9:00 രാഷ്ട്രഭവനത്തിന്‍റെ മുറ്റത്ത് പാപ്പായ്ക്ക് സ്വീകരണം നൽകപ്പെടും.
9:15 രാഷ്ട്രഭവനത്തിലെ Inner Ivory മുറിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച.
9.30 രാഷ്ടപ്രതിനിധികളും, നയതന്ത്ര പ്രതിനിധികളുമായി പാപ്പായുടെ കൂടികാഴ്ച്ച. അതിനെ തുടർന്ന് പാപ്പായുടെ പ്രഭാഷണം.
10:00 വാറ്റ് റാറ്റ്ച്ചാബോഫിറ്റ് മഹാ സിമാരം എന്ന ബുദ്ധമത ആരാധനാലയത്തിൽ വെച്ച് ബുദ്ധമത ശ്രേഷ്ഠ പാത്രിയാർക്കിനെ സന്ദർശിച്ച് ആശംസയർപ്പിക്കും.
11:15 വിശുദ്ധ ലൂയിസ് ആതുരാലയത്തിലെ പ്രവർത്തകരുമായുള്ള കൂടികാഴ്ച്ചയും, ആശംസയും.
12:00 വിശുദ്ധ ലൂയിസ് ആതുരാലയത്തിലെ രോഗികളും, അംഗവൈകല്യമുള്ളവരുമായും പാപ്പായുടെ സ്വകാര്യ സന്ദർശനം. തുടർന്ന് വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിൽ ഉച്ചഭക്ഷണം.
5:00 ആംഫോൺ രാജകീയകൊട്ടാരത്തിൽ മഹാരാജാവ് വജിരാലോങ്ങ്കോർൻ "റാമാX " മായുള്ള സ്വകാര്യ സന്ദർശനം.
6.00 ദേശീയ മൈതാനത്തിൽ പാപ്പായുടെ ദിവ്യബലി അർപ്പണവും, വചന പ്രഘോഷണവും.
നവംബർ 22, വെള്ളി
ബാങ് കോക്ക്
10.00 വിശുദ്ധ പത്രോസിന്‍റെ നാമധേയത്തിലുള്ള ഇടവക ദേവാലയത്തിൽ വച്ച് വൈദീകരും, സന്ന്യസ്തരും, വൈദീക വിദ്യാർത്ഥികളും മതാദ്ധ്യാ പകരുമായുള്ള കുടിക്കാഴ്ച്ച, പാപ്പായുടെ പ്രഭാഷണം.
11:00 തായ്‌ലന്‍റ് മെത്രാൻമാരുമായും, ഏഷ്യൻ മെത്രാൻ സമിതി ഫെഡറേഷനുമായി വാഴ്ത്തപ്പെട്ട നിക്കോലാസ് ബൂങ്ങ് കേർട് കിറ്റ് ബാംറങ്ങ് തീർത്ഥാടന ദേവാലയത്തിൽ വച്ച് കൂടികാഴ്ച്ചയും പ്രഭാഷണവും.
11:50 സങ്കീർത്തിയോടു ചേർന്ന മുറിയിൽ ഈശോസഭാംഗങ്ങളുമായി സ്വകാര്യ കുടിക്കാഴ്ച്ച. തുടർന്ന് വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിൽ ഉച്ചഭക്ഷണം.
3:20 ചുളലോങ്കോർൺ സർവ്വകലാശാലയില്‍ വെച്ച് ക്രിസ്ത്യൻ നേതാക്കളുമായും, മറ്റ് മതക്കാരുമായും കൂടിക്കാഴ്ചയും, പ്രഭാഷണവും.
5:00 സ്വര്‍ഗ്ഗാരോപിതയായ മാതാവിന്‍റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ യുവജനങ്ങള്‍ക്കു വേണ്ടി പാപ്പായുടെ ദിവ്യബലിയര്‍പ്പണവും, വചന പ്രഘോഷണവും.
നവംബർ 23, ശനി
ബാങ് കോക്കില്‍ നിന്നും ടോക്കിയോയിലേക്ക് യാത്ര
9:15 ബാങ്കോക്കിലെ മിലിട്ടറി എയർ ടെർമിനൽ 2ൽ നിന്നും യാത്രയയപ്പ് ചടങ്ങ്.
9:30 ടോക്കിയോയിലേക്കു വിമാനത്തിൽ യാത്ര ആരംഭിക്കും.
5:40 ടോക്കിയോയിലെ ഹനേഡാ വിമാനത്താവളത്തിൽ ചെന്നിറങ്ങുന്ന പാപ്പായ്ക്ക് വിമാനത്താവളത്തിൽ വെച്ച് സ്വീകരണം നൽകപ്പെടും.
6:30 ജപ്പാനിലുള്ള വത്തിക്കാന്‍റെ സ്ഥാനപതി മന്ദിരത്തിൽ മെത്രാന്മാരുമായി കൂടികാഴ്ച്ചയും, പാപ്പായുടെ പ്രഭാഷണവും.
നവംബർ 24, ഞായർ
ടോക്കിയോ–ഹിരോഷിമാ–നാഗസാക്കി– ടോക്കിയോ
7:20 ടോക്കിയോയിൽ നിന്നും നാഗസാക്കിയിലേക്ക് വിമാനത്തിൽ യാത്ര
9:20 നാഗസാക്കി വിമാനത്താവളത്തിൽ പാപ്പാ എത്തിച്ചേരും.
10:15 ആറ്റോമിക് ബോബ് ഹൈപ്പോ സെൻറെർ ഉദ്യാനത്തിൽ അണുവായുധങ്ങളെ കുറിച്ച് പാപ്പാ സന്ദേശം നൽകും.
10:45 നിഷിസാകാ കുന്നിൽ രക്തസാക്ഷികളുടെ സ്മാരകത്തിൽ ആദരാജ്ഞലി അർപ്പിക്കും. ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം അതിരൂപതാ മെത്രാസന മന്ദിരത്തിൽ ഉച്ചഭക്ഷണം.
2:00 ബേസ്ബോൾ മൈതാനത്തിൽ വിശുദ്ധ ബലിയർപ്പണവും വചന പ്രഘോഷണവും.
4:35 ഹിരോഷിമയിലേക്ക് വിമാനത്തിൽ യാത്ര
5:45 ഹിരോഷിമാ വിമാനത്താവളത്തിൽ എത്തും.
6:40 സമാധന സ്മാരകത്തിൽ വച്ച് നടത്തപ്പെടുന്ന സമാധാനത്തിനു വേണ്ടിയുള്ള യോഗത്തിൽ പാപ്പാ സന്ദേശം നൽകും.
8:25 ടോക്കിയോയിലേക്ക് വിമാനയാത്ര.
9:50 ടോക്കിയോയിൽ നിന്നും ഹനേഡാ വിമാനത്താവളത്തിലേക്ക് യാത്ര.
നവംബർ 25, തിങ്കൾ
ടോക്കിയോ
10:00 മൂന്ന് ദുരന്തങ്ങൾക്കിരയായവരുമായി “ബെല്ലസല്ലെ ഹാൻസോമോൻ” എന്ന സ്ഥലത്തിൽ പാപ്പായുടെ കൂടിക്കാഴ്ചയും, നരുഹിറ്റോ രാജാവുമായി പ്രധാന കൊട്ടാരത്തിലെ സ്വകാര്യ സന്ദർശനവും.
11:45 പരിശുദ്ധ കന്യാമറിയത്തിന്‍റെ നാമത്തിലുള്ള കത്തീഡ്രലിൽ വെച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ചയും, പാപ്പായുടെ പ്രഭാഷണവും.
വത്തിക്കാൻ സ്ഥാനപതിയുടെ മന്ദിരത്തിലുള്ളവരുമായി ഉച്ചഭക്ഷണം.
4:00 ടോക്കിയോ ഡോമില്‍ പാപ്പായുടെ ദിവ്യബലി അർപ്പണവും, വചന പ്രഘോഷണവും. തുടര്‍ന്ന് കാന്തേയിലെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച.
കാന്തേയിലെ അധികാരികളുമായും നയതന്ത്രജ്ഞന്മാരുമായുള്ള കൂടിക്കാഴ്ച്ചയും, പാപ്പായുടെ സന്ദേശവും.
നവംബർ 26, ചൊവ്വാഴ്ച
ടോക്കിയോ-റോം
7:45 സോഫിയാ യൂണിവേഴ്സിറ്റിയിലെ കൽതുർസെൻട്രം ചാപ്പലിൽ ഈശോ സഭാംഗങ്ങളുമായി സ്വകാര്യമായി പാപ്പാ ദിവ്യബലി അര്‍പ്പിക്കും. പ്രഭാതഭക്ഷണത്തിനു ശേഷം സോഫിയാ സർവകലാശാലയിലെ മാക്സിമം കോളേജില്‍ സ്വകാര്യ യോഗത്തില്‍ പങ്കെടുക്കും.
9:40 സോഫിയാ യൂണിവേഴ്സിറ്റിയിലെ മുതിര്‍ന്നവരും, രോഗാവസ്ഥയിലായിരിക്കുന്ന് പുരോഹിതരെ സന്ദർശിക്കും.
10:00 സോഫിയ യൂണിവേഴ്സിറ്റി പാപ്പാ സന്ദർശിക്കുകയും, പ്രഭാഷണം നല്‍കുകയും ചെയ്യും.
11:20 ടോക്കിയോയിലെ ഹനേഡ വിമാനത്താവളത്തിൽ യാത്രയയ്പ്പ്.
11:35 റോമിലേക്കുള്ള മടക്കയാത്രയുടെ ആരംഭം.
5:15 റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തിൽ എത്തിച്ചേരും.