തിരയുക

ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍... ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍... 

ദക്ഷിണ സുഡാൻ സന്ദർശനത്തെ കുറിച്ച് മാർപ്പാപ്പായുടെ പ്രഖ്യാപനം

ത്രികാല പ്രാര്‍ത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് പാപ്പാ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലേക്കുള്ള സന്ദർശനത്തെ കുറിച്ച് പ്രഖ്യാപിച്ചു. ബൊളീവിയയ്ക്കുവേണ്ടി പ്രാർത്ഥനകൾ അര്‍പ്പികുകയും സഭയില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെട്ട വ്യക്തിയെയും പുതിയ വിശുദ്ധനെയും അനുസ്മരിക്കുകയും ചെയ്തു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ദക്ഷിണ സുഡാൻ

ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ഞായറാഴ്ച ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയ എല്ലാ വിശ്വാസികളെയും ക്ഷണിച്ചു. അടുത്ത വർഷം സുഡാന്‍ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പാപ്പാ  വെളിപ്പെടുത്തുകയും ചെയ്തു. ദക്ഷിണ സുഡാൻ റിപ്പബ്ലിക് പ്രസിഡന്‍റ് സാൽവ കീറുമായി കൂടികാഴ്ച്ച  നടത്തിയവസരത്തിലായിരുന്നു പാപ്പാ ഈ ആഗ്രഹം പ്രകടിപ്പിച്ചത്. യഥാർത്ഥ സാഹോദര്യത്തിന്‍റെ അരൂപിയില്‍ ഐക്യപ്പെടുത്തുന്നതും ഭിന്നിപ്പിക്കുന്നതും  അതിനെ മറികടക്കാനുള്ളതും എന്താണെന്ന് അന്വേഷിക്കാന്‍ ദേശീയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേർപ്പെട്ടിരിക്കുന്ന എല്ലാവരോടും തന്‍റെ ക്ഷണത്തെ പുതുക്കാനാഗ്രഹിക്കുന്നു” എന്ന് പറഞ്ഞ പാപ്പാ കഴിഞ്ഞ ഏപ്രിലിൽ ആ രാജ്യത്തെ അധികാരികൾക്കായി വത്തിക്കാനിൽ നടന്ന ആത്മീയ ധ്യാനത്തെയും അനുസ്മരിച്ചു. ദക്ഷിണ സുഡാനിലെ ജനങ്ങൾ സമീപ വർഷങ്ങളായി വളരെയധികം കഷ്ടത അനുഭവിക്കുകയും, മെച്ചപ്പെട്ട ഭാവിക്കായി പ്രത്യേകിച്ച് സുനിശ്ചിതമായി സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുന്നതിന് വേണ്ടിയും ശാശ്വതമായ സമാധാനത്തിനായും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

രാജ്യത്തിന്‍റെ നന്മയ്ക്കായി നിരന്തരമായും, അക്ഷീണമായും സമഗ്രമായ ഒരു സംഭാഷണത്തിനുള്ള പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ പാപ്പാ ഉത്തേജിപ്പിക്കുകയും ചെയ്തു. ദേശീയ അനുരഞ്ജനത്തിലേക്കുള്ള പാതയിൽ ദക്ഷിണ സുഡാനെ അനുയാത്ര ചെയ്യുന്നതില്‍ അന്താരാഷ്ട്ര സമൂഹം അവഗണന പ്രകടിപ്പിക്കുകയയില്ലെന്ന് മാർപ്പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

2011ൽ സ്വാതന്ത്ര്യലബ്ധിക്കുശേഷം ദക്ഷിണസുഡാനില്‍‍ 2013ൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഉപരാഷ്ട്രപതി റിക്ക് മച്ചാർ തനിക്കെതിരെ അട്ടിമറി നടത്തിയെന്ന് പ്രസിഡന്‍റ് സാൽവ കിർ ആരോപിച്ചു. 400,000 ജനങ്ങളാണ് കൊല്ലപ്പെട്ടത്. നാല് ദശലക്ഷത്തിലധികം പേർ ഈ സംഘര്‍ഷം കാരണം പലായനം ചെയ്യുകയും ചെയ്തു.

സംഘര്‍ഷങ്ങളുടെ ദുരന്ത ഭൂമിയിലായിരിക്കുന്ന സുഡാന്‍ ജനങ്ങള്‍ക്കു വേണ്ടി നന്മ നിറഞ്ഞ മറിയം എന്ന പ്രാർത്ഥന അർപ്പിച്ചു. 

    

ബൊളീവിയയ്ക്ക് വേണ്ടി പ്രാർത്ഥന

പാപ്പായുടെ ജന്മനാടിന്‍റെ അയൽരാജ്യമായ ബൊളീവിയായെ പ്രാർത്ഥനയില്‍ സ്മരിക്കാന്‍ ആവശ്യപ്പെട്ട പാപ്പാ എല്ലാ ബൊളീവിയക്കാരെയും, പ്രത്യേകിച്ച് രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരെയും സമാധാനത്തിന്‍റെയും, ക്രിയാത്മകമായ അരൂപിയിലും  മുൻവ്യവസ്ഥകളൊന്നുമില്ലാതെ, സമാധാനത്തിന്‍റെയും ശാന്തതയുടെയും അന്തരീക്ഷത്തിൽ, തിരഞ്ഞെടുപ്പിന്‍റെ പുനരവലോകന പ്രക്രിയയുടെ ഫലങ്ങൾക്കായി കാത്തിരിക്കാൻ ക്ഷണിക്കുന്നതായി പാപ്പാ വെളിപ്പെടുത്തി.

വാഴ്ത്തപ്പെട്ട മരിയ എമിലിയാ റിക്വേൽമേ വെ സയാസും, വിശുദ്ധ ബർത്തലോമിവ് ഫെർണാണ്ടസും

നവംബർ ഒമ്പതാം തിയതി ഞായറാഴ്ച്ച വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെട്ട സ്പെയിനിലെ ഗ്രാനഡാ സ്വദേശിയും ദിവ്യകാരുണ്യത്തിന്‍റെയും അമലോത്ഭവമാതാവിന്‍റെയും പ്രേക്ഷിത സഹോദരിമാർ എന്ന സന്യാസിനി സഭയുടെ സ്ഥാപകയുമായ മരിയ എമിലിയാ റിക്വേൽമേ വെ സയാസിനെയും, നവംബർ പത്താം തിയതി, ഞായറാഴ്ച്ച പ്രതി അർപ്പിക്കപ്പെട്ട കൃത്യജ്ഞാ ബലിയെയും അനുസ്മരിച്ച പാപ്പാ വാഴ്ത്തപ്പെട്ട മരിയാ എമിലിയ ദിവ്യകാരുണ്യത്തോടുള്ള ആരാധനയിലും, ആവശ്യമുള്ളവരെ സേവിക്കുന്നതിൽ ഉദാരമനസ്സുണ്ടായിരുന്നുവെന്നും നവവിശുദ്ധനായ ഫെർണാണ്ടസ് തന്‍റെ ജനത്തിന്‍റെ വലിയ സുവിശേഷകനും അജപാലകനുമായിരുന്നുവെന്നും സൂചിപ്പിച്ചു.

ഇറ്റലിയില്‍ ഭൂമിയില്‍ നിന്നും, അദ്ധ്വാനത്തിലൂടെയും ലഭിച്ച ഫലങ്ങൾക്ക് നന്ദി പറയുന്ന ദേശീയദിനമാചരിക്കപ്പെട്ടതിനെ അനുസ്മരിച്ച പാപ്പാ തൊഴിലാളികളെ ചൂഷണം ചെയ്യാതിരിക്കനും  അടിമകളായി കാണാതിരിക്കാനും ആഹ്വാനം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2019, 14:49