സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
"ജീവിതത്തിൽ പല അവസരങ്ങളിലും നമ്മൾ ഇതുപോലുള്ള തിരഞ്ഞെടുപ്പിന്‍റെ മുന്നിലാണ്:കർത്താവിന്‍റെ ക്ഷണം സ്വീകരിക്കണോ അതോ എന്‍റെ കാര്യങ്ങളിൽ, എന്നിലെ നിസ്സാരതകളിൽ ഞാൻ എന്നെ അടച്ചിടണമോ? കർത്താവിന്‍റെ വിരുന്നിലേക്കുള്ള സൗജന്യക്ഷണത്തെ എന്നും സ്വീകരിക്കാനുള്ള അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം."നവംബര്‍ അഞ്ചാം തിയതി പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.
ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, എന്നിങ്ങനെ യഥാക്രമം 5 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം # സാന്താ മാര്‍ത്താ എന്ന ഹാന്‍ഡിലില്‍ പങ്കുവെച്ചു.