തിരയുക

ജയില്‍ നിവാസികളുടെ അജപാലന  ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ദേശീയ അന്തര്‍ ദേശീയ യോഗത്തിൽ പങ്കെടുത്തവരുമായി പാപ്പാ ജയില്‍ നിവാസികളുടെ അജപാലന ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ദേശീയ അന്തര്‍ ദേശീയ യോഗത്തിൽ പങ്കെടുത്തവരുമായി പാപ്പാ  

പാപ്പാ: തടവു ശിക്ഷ മനുഷ്യാന്തസ്സിനെ നശിപ്പിക്കരുത്.

ജയില്‍ നിവാസികളുടെ അജപാലന ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നവരുടെ ദേശീയ അന്തര്‍ ദേശീയ യോഗത്തിൽ പങ്കെടുത്തവർക്ക് പാപ്പാ സന്ദേശം നൽകി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കഷ്ടപ്പാടുകളുടെ പ്രത്യേക സാഹചര്യങ്ങളിൽ ജനങ്ങളോടുള്ള സഭയുടെ പരിഗണന പ്രകടമാക്കുന്നതിന്  മാനവ വികസന സേവന വകുപ്പിനെ നിയോഗിച്ചപ്പോൾ തടവറയിലായിരിക്കുന്ന നിരവധി സഹോദരങ്ങളുടെ യാഥാർത്ഥ്യങ്ങളെ അറിയാൻ കഴിഞ്ഞുവെന്ന് വെളിപ്പെടുത്തിയ പാപ്പാ ഇത് ഡികാസ്റ്ററിക്ക് മാത്രം നൽകപ്പെട്ട ജോലിയല്ല എന്നും യേശു സ്വയം സന്നിഹിതനായിരിക്കുന്ന ഏറ്റവും ദുർബ്ബലരും പ്രതിരോധിക്കാൻ ബലമില്ലാതിരിക്കുന്നവരെ പ്രതി ദൈവകാരുണ്യത്തിനായി ശാശ്വതമായി പ്രവർത്തിക്കാനുള്ള വിളി ക്രിസ്തുവിൽ നിന്ന് സ്വീകരിച്ച ദൗത്യത്തോടു വിശ്വസ്ഥത പുലർത്തുന്ന ആഗോളസഭയുടെ ഉത്തരവാദിത്വമാണെന്നും സൂചിപ്പിച്ചു.

സമൂഹം നിയമപരവും മനുഷ്യത്വരഹിതമായ  തീരുമാനങ്ങളിലൂടെ  സാമൂഹ്യ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തുകയും തടങ്കലിലാക്കുകയും ചെയ്യുന്നു. ഇത് നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനെ അനുകൂലിക്കുന്ന സാഹചര്യങ്ങൾ കുറയ്ക്കുന്നതിനും വ്യക്തികളുടെ സമഗ്രവികസനം പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമിക്കുന്നതിനുപകരം യഥാർത്ഥത്തിൽ കുറ്റവാളികളെ അടിച്ചമർത്തുന്നതിനെയാണ് വെളിപ്പെടുത്തുന്നുവെന്ന് പാപ്പാ ചൂണ്ടികാണിച്ചു.

വിദ്യാഭ്യാസം നൽകുന്നതിനേക്കാൾ അടിച്ചമർത്തുന്നത് എളുപ്പമാണ്. തടവുകാർ അനുഭവിക്കുന്ന സാമൂഹികവും മാനസികവും കുടുംബപരവുമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് മതിയായ സാഹചര്യങ്ങളുടെ അഭാവം പൂര്‍ണ്ണതയിലെത്താനുള്ള പരിശ്രമത്തെ ഇല്ലാതാക്കുന്നു. ഒരു യഥാർത്ഥ സാമൂഹിക പുനഃ സംയോജനം വികസനത്തിനും,   വിദ്യാഭ്യാസത്തിനും,  മാന്യമായ ജോലിക്കും,  ആരോഗ്യപരമായ  ജീവിതത്തിനും പൊതു ഇടങ്ങളിലുള്ള പൗരസംബന്ധമായ പങ്കാളിത്തത്തിനും  അവസരം സൃഷ്ടിക്കുന്നതിനുള്ള ഉറപ്പ് നൽകുന്നതാണ്. തടവറയില്‍ നിന്ന് പുറത്തു വരുന്ന  വ്യക്തിക്ക്  അന്യമായ ഒരു ലോകത്തെ അഭിമുഖീകരിക്കേണ്ടി വരുന്നു.   മാത്രമല്ല,  ആ വ്യക്തിയെ വിശ്വാസയോഗ്യനായി സമൂഹം  അംഗീകരിക്കുന്നില്ല.  ഉപജീവനത്തിനായി മാന്യമായ ജോലി ചെയ്യാനുള്ള സാധ്യതയെ  പോലും ഒഴിവാക്കാൻ സമൂഹം പരിശ്രമിക്കുന്നു. പാപ്പാ വ്യക്തമാക്കി.

ഒരു വ്യക്തിയുടെ മനുഷ്യാന്തസ്സ് സ്വന്തമാക്കല്‍ തടയുന്നതിലൂടെ  അയാള്‍ വീണ്ടും അക്രമത്തിന്‍റെയും അരക്ഷിതാവസ്ഥയുടെയും ഇടയിൽ വളര്‍ച്ചയ്ക്ക് സാധ്യതകൾ കുറവുള്ള അപകടങ്ങളുടെ മുന്നിലെത്തിപ്പെടുകയാണ്. ക്രൈസ്തവ സമൂഹങ്ങൾ എന്ന നിലയിൽ നാം സ്വയം ഒരു ചോദ്യം ചോദിക്കണം. തടവറയിൽ കഴിഞ്ഞ വ്യക്തികൾ അവർ ചെയ്ത കുറ്റങ്ങൾക്ക് ശിക്ഷ അനുഭവിച്ചിട്ടും നമ്മുടെ നിസ്സംഗതയും നിരസിക്കലും വഴി അവരുടെ ചുമലിൽ ഒരു പുതിയ ശിക്ഷ ചുമത്തുന്നത് എന്ത് കൊണ്ടാണ്?  പല അവസരങ്ങളിലും, ഈ സാമൂഹിക അകൽച്ച അവരെ ഒരേ തെറ്റുകളിൽ അകപ്പെടുന്നതിന് ഒരു കാരണം കൂടിയായിത്തീരുന്നു. തടവു  ശിക്ഷ പൂർത്തിയാക്കിയവർ,  അവരുടെ  കുടുംബങ്ങൾ എന്നിവരോടൊപ്പം പ്രാദേശിക സഭകൾ അജപാലന ശ്രദ്ധയും പരിഗണനയും നൽകുന്നതിനെ ചൂണ്ടി കാണിച്ച പാപ്പാ ദൈവം നൽകുന്ന പ്രചോദനത്തോടെ,  ഈ സഹോദരന്മാർക്കെല്ലാം പിതാവായ ദൈവത്തിന്‍റെ  കാരുണ്യം പ്രകടമാകാനും, നിരന്തരമായി ദൈവത്തിന്‍റെ വിളി ശ്രവിക്കുവാനും  ഓരോ വ്യക്തിയും,  സമൂഹവും സമാധാനത്തിന് അനുകൂലമായി പ്രവർത്തിക്കുവാൻ ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 November 2019, 10:50