തിരയുക

Vatican News
ഫ്രാന്‍സിസ് പാപ്പാ  ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു. ഫ്രാന്‍സിസ് പാപ്പാ ത്രികാല പ്രാര്‍ത്ഥനാ പരിപാടിയില്‍ സന്ദേശം നല്‍കുന്നു.  (Vatican Media)

അന്ത്യവിനാഴികയെ കുറിച്ചുള്ള ക്രിസ്തുവിന്‍റെ പ്രവചനം.

സമാധാനത്തിന്‍റെ പ്രധിനിധികളും ഭാവിയിൽ രക്ഷയുടെയും പുനരുത്ഥാനത്തിന്‍റെയും സാക്ഷികളായി ദൈവത്തോടൊത്തു വരാനിരിക്കുന്ന ചരിത്രത്തെ പണുതുയർത്താൻ ദൈവം നമ്മെ വിളിക്കുന്നുവെന്ന് നവ‍ംബര്‍ 17ആം തിയതി ഞായറാഴ്ച്ച പാപ്പാ ത്രികാല പ്രാർത്ഥന സന്ദേശത്തില്‍ പ്രബോധിപ്പിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

പ്രിയ സഹോദരീ സഹോദരങ്ങളേ, ശുഭദിനാശംസകള്‍!

ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ചയുടെ സുവിശേഷത്തിൽ (ലൂക്കാ.21:5-19) ലൂക്കാ സുവിശേഷകൻ സമയത്തിന്‍റെ അന്ത്യത്തെ കുറിച്ചുള്ള ക്രിസ്‌തുവിന്‍റെ പ്രവചനത്തെ വിവരിക്കുന്നു. ജെറുസലേം ദേവാലയത്തിൽ നിന്നാണ് ക്രിസ്തു തന്‍റെ പ്രഭാഷണം നടത്തുന്നത്."ചില ആളുകൾ ദേവാലയത്തെപ്പറ്റി, അത് വിലയേറിയ കല്ലുകളാലും, കാണിക്കവസ്‌തുക്കളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നുവല്ലോ എന്ന് പറഞ്ഞു: അവൻ അവരോടു പറഞ്ഞു: നിങ്ങൾ ഈ കാണുന്നവ കല്ലിന്മേൽ കല്ല് ശേഷിക്കാതെ തകർക്കപ്പെടുന്ന സമയം വരുന്നു." എന്ന് ദേവാലയത്തിന്‍റെ നാശത്തെ കുറിച്ച് മുൻകൂട്ടി പ്രഖ്യാപിച്ച ക്രിസ്തുവിന്‍റെ പ്രവചനം ചരിത്രത്തിന്‍റെ അന്ത്യത്തെകുറിച്ചല്ല; അത് ചരിത്രത്തിന്‍റെ അന്ധ്യമാണെന്ന് പാപ്പാ ഓർമ്മപ്പെടുത്തി. യഥാര്‍ത്ഥത്തിൽ അന്ത്യനിമിഷത്തെ കുറിച്ചുള്ള അടയാളങ്ങൾ എങ്ങനെ എപ്പോൾ സംഭവിക്കുമെന്ന് അറിയാൻ ആഗ്രഹിക്കുന്ന ശ്രോതാക്കളോടു മഹാ ദുരന്തം വിതയ്ക്കുന്ന വാക്കുകൾ ഉപയോഗിച്ച് കൊണ്ട് ഉത്തരം നൽകുന്ന  ക്രിസ്തുവിനെയാണ് സുവിശേഷത്തിൽ നാം കാണുന്നത്.

രണ്ട് അടയാളങ്ങള്‍

പരസ്പര വിരുദ്ധമായ രണ്ടു ഭയപ്പെടുത്തുന്ന അടയാളങ്ങളിലൂടെയാണ് ക്രിസ്തു അതിനെ വ്യാഖ്യാനിക്കുന്നത്. ഒന്നാമത്തേത് നമ്മെ ഭയപ്പെടുത്തുന്ന സംഭവങ്ങളുടെ പരമ്പരയാണ്.

“യുദ്ധങ്ങളെയും കലഹങ്ങളെയുംകുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെടരുത്‌. ഇവയെല്ലാം ആദ്യം സംഭവിക്കേണ്ടതാണ്‌. എന്നാല്‍, അവസാനം ഇനിയും ആയിട്ടില്ല. അവന്‍ തുടര്‍ന്നു: ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും തല ഉയര്‍ത്തും. വലിയ ഭൂകമ്പങ്ങളും പല സ്‌ഥലങ്ങളിലും ക്ഷാമവും പകര്‍ച്ചവ്യാധികളും ഉണ്ടാകും. ഭീകരസംഭവങ്ങളും ആകാശത്തില്‍നിന്നു വലിയ അടയാളങ്ങളും ഉണ്ടാകും. ഇവയ്‌ക്കെല്ലാം മുമ്പ്‌ അവര്‍ നിങ്ങളെ പിടികൂടുകയും പീഡിപ്പിക്കുകയും ചെയ്യും. അവരുടെ സിനഗോഗുകളിലും കാരാഗൃഹങ്ങളിലും നിങ്ങളെ ഏല്‍പിച്ചുകൊടുക്കും. എന്‍റെ നാമത്തെപ്രതി രാജാക്കന്മാരുടെയും ദേശാധിപതികളുടെയും മുന്‍പില്‍ അവര്‍ നിങ്ങളെ കൊണ്ടുചെല്ലും”(ലൂക്കാ.21: 9-12).

അന്ത്യനിമിഷത്തെ കുറിച്ചുള്ള ക്രിസ്തുവിന്‍റെ പ്രവചനത്തിലെ വരാനിരിക്കുന്ന ദുരന്തങ്ങളെ കുറിച്ച് പറയുന്നത് ചരിത്രത്തിന്‍റെ യഥാർത്ഥമായ കാഴ്ചയാണ്. അത് വിനാശങ്ങളാലും അക്രമങ്ങളാലും അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. ക്രൈസ്തവരും മനുഷ്യകുലം മുഴുവനും നിവസിക്കുന്ന നമ്മുടെ പൊതുഭവനത്തെ മുറിപ്പെടുത്തുമ്പോളുണ്ടാകുന്ന ആഘാതങ്ങളാണ്. അതിനാൽ ഇന്ന് ഈ ലോകത്തിൽ നടക്കുന്ന യുദ്ധങ്ങളെയും അനർത്ഥങ്ങളെയും കുറിച്ച് നാം ചിന്തിക്കണം.

രണ്ടാമത്തെ അടയാളം ദുരിതങ്ങളിൽ നമ്മെ ആശ്വസിപ്പിക്കുന്ന “നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല”(ലൂക്കാ.21:18) എന്ന പ്രവചനമാണ്.

ക്രിസ്തു നൽകുന്ന വാഗ്ദാനമാണത്. അക്രമത്തിന്‍റെയും, വിപത്തുകളുടെയും സ്വഭാവമുള്ള ഇന്നിന്‍റെ ചരിത്രത്തിൽ ജീവിക്കുമ്പോള്‍ ക്രൈസ്തവനായ ഒരു വ്യക്തി സ്വീകരിക്കേണ്ട മനോഭാവത്തെയും ക്രിസ്തു ചൂണ്ടികാണിക്കുന്നു. ക്രൈസ്തവന്‍റെ മനോഭാവം എന്താണ്? ദുരന്തങ്ങളിൽ തകർന്നു പോകാതിരിക്കാൻ ദൈവത്തിൽ ശരണപെട്ടുകൊണ്ടു ജീവിക്കാൻ നമ്മെ പ്രാപ്തമാക്കുന്ന പ്രത്യാശയുടെ മനോഭാവമാണ്. അത് സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങളാണ്(വാക്യം.18).

ക്രിസ്തുശിഷ്യരുടെ വിളി

ക്രിസ്തുശിഷ്യർ ഭയത്തിന്‍റെയും രോധനങ്ങളുടെയും അടിമകളായി നിലനിൽക്കരുത്. മറിച്  തിന്മയുടെ വിനാശകരമായ ശക്തിയെ പ്രതിരോധിക്കാൻ ഇന്നിന്‍റെ ചരിത്രത്തിൽ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ വിളിക്കപ്പെട്ടിരിക്കുന്ന ക്രിസ്തുശിഷ്യരുടെ നല്ല പ്രവർത്തികളെ  ദൈവത്തിന്‍റെ സംരക്ഷണവും അവിടുത്തെ ആർദ്രത നിറഞ്ഞ വാഗ്ദാനവും അനുയാത്ര ചെയ്യും. ഇത് ദൈവരാജ്യം നമ്മിൽ സമീപസ്ഥമായിരിക്കുന്നു എന്നതിന്‍റെ സ്പഷ്ടമായ അടയാളമാണ്. അതായതു ദൈവം ആഗ്രഹിക്കുന്നത് പോലെയുള്ള ലോകം ഈ ഭൂവിൽ സാക്ഷാത്കരിക്കപ്പെടുന്നു. എല്ലാ വസ്തുക്കളുടെയും സംഭവങ്ങളുടെയും അന്ത്യത്തെ അറിയുന്ന ദൈവമാണ് നമ്മുടെ അസ്തിത്വത്തെ നയിക്കുന്നത്.

സമാധാത്തിന്‍റെ പ്രധിനിധികളും ഭാവിയിൽ രക്ഷയുടെയും പുരുത്ഥാനത്തിന്‍റെയും സാക്ഷികളായി ദൈവത്തോടൊത്ത് വരാനിരിക്കുനിന്ന ചരിത്രത്തെ പണുതുയർത്താൻ ദൈവം നമ്മെ വിളിക്കുന്നു. ഈ ലോകത്തിൽ നിറഞ്ഞു നിൽക്കുന്ന വിനാശങ്ങളുടെ പാതയിൽ ക്രിസ്തുവിനോടൊത്തു സഞ്ചരിക്കാൻ വിശ്വാസം നമ്മെ പ്രേരിപ്പിക്കുന്നു. അവന്‍റെ ആത്മാവിന്‍റെ ശക്തി തിന്മയുടെ ശക്തിയെ കീഴ്പ്പെടുത്തുകയും ദൈവീക ശക്തിയുടെ മുന്നിൽ വിധേയപ്പെട്ടിരിക്കാൻ സഹായിക്കുകയും ചെയ്യും.

രക്തസാക്ഷികളുടെ മാതൃക

സ്നേഹം ശ്രേഷ്‌വും ശക്തവുമാണ്. കാരണം സ്നേഹം ദൈവമാണ്. സ്നേഹം ശക്തമാണെന്നതിനു ഉദാഹരണമാണ് രക്തസാക്ഷികളായ ക്രൈസ്തവരുടെ ജീവിതം. അവർ പീഡനങ്ങൾക്കിടയിലും സമാധാനത്തിന്‍റെ വ്യക്തികളായിരുന്നു. സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും സുവിശേഷം ജീവിക്കാനും അനുകരിക്കാനും, സംരക്ഷിക്കാനുള്ള പാരമ്പര്യത്തെ നമുക്ക് അവർ പകർന്നു  നൽകുന്നു. ഇത് നമുക്ക് നൽകപ്പെട്ടിരിക്കുന്ന അമൂല്യമായ നിധിയും നമ്മുടെ സമകാലികർക്കു വിദ്വേഷത്തിനു പകരം സ്നേഹവും, കുറ്റം ചെയ്യുന്നവരോടു ക്ഷമയും നല്‍കാൻ നമ്മെ പ്രാപ്തരാക്കുന്ന ഫലപ്രദമായ സാക്ഷ്യവുമാണ്.

നമ്മുടെ അനുദിന ജീവിതത്തിൽ  തിന്മ വരുമ്പോൾ അത് നമുക്ക് വേദയുളവാക്കുമെങ്കിലും ഹൃദയത്തിൽ നിന്നും നാം ക്ഷമിക്കേണ്ടത് ആവശ്യമാണ്. നമുക്ക് വിദ്വേഷം അനുഭവപ്പെടുമ്പോൾ നമ്മെ വെറുക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം. നമ്മുടെ അനുദിന ജീവിതത്തില്‍ വിശ്വാസത്തിലൂടെ ചരിത്രത്തെ നയിക്കുന്ന ദൈവത്തെ അനുഗമിക്കുന്നതിന് തന്‍റെ മാതൃസഹജമായ മദ്ധ്യസ്ഥതയിൽ പരിശുദ്ധ അമ്മ നമ്മെ നിലനിറുത്തട്ടെ. ഈ വാക്കുകളിൽ പാപ്പാ തന്‍റെ  പ്രഭാഷണം ഉപസംഹരിച്ചു.               

17 November 2019, 15:59