തിരയുക

Vatican News
തായ്‌ലാന്‍റ്, ജപ്പാൻ നാടുകളിലേക്കുള്ള ഫ്രാന്‍സിസ് പാപ്പായുടെ  മുപ്പത്തി രണ്ടാമത്തെ അപ്പോസ്തോലിക സന്ദർശനത്തിന്‍റെ ലോഗോ തായ്‌ലാന്‍റ്, ജപ്പാൻ നാടുകളിലേക്കുള്ള ഫ്രാന്‍സിസ് പാപ്പായുടെ മുപ്പത്തി രണ്ടാമത്തെ അപ്പോസ്തോലിക സന്ദർശനത്തിന്‍റെ ലോഗോ  

തായ്‌ലാന്‍റ്, ജപ്പാൻ നാടുകളിലേക്ക്പാപ്പായുടെ അപ്പോസ്തോലിക സന്ദര്‍ശനം

മാർപ്പാപ്പയുടെ മുപ്പത്തി രണ്ടാമത്തെ അപ്പസ്തോലിക യാത്ര തായ്‌ലാന്‍റ്, ജപ്പാൻ എന്ന രണ്ട് ഏഷ്യൻ രാജ്യങ്ങളിലാണ് നടത്തുന്നത്. തായ്‌ലാന്‍റില്‍ നവംബർ 20 മുതൽ 23 വരെയും, തുടർന്ന് 23 മുതൽ 26 വരെ ജപ്പാനും പാപ്പാ സന്ദർശിക്കും. ജപ്പാനില്‍ ടോക്കിയോ, നാഗസാക്കി, ഹിരോഷിമ എന്നീ നഗരങ്ങളും പാപ്പായുടെ സന്ദര്‍ശനത്തിലുള്‍പ്പെടുന്നു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

തായ്‌ലാന്‍റ്  അപ്പോസ്തോലിക യാത്രയുടെ മുദ്രാവാക്യം "ക്രിസ്തുവിന്‍റെ ശിഷ്യന്മാർ, മിഷനറി ശിഷ്യന്മാർ" എന്നതാണ്.  1669 ൽ സ്ഥാപിച്ച സിയാമിലെ അപ്പസ്തോലിക വികാരിയേറ്റിന്‍റെ  350 ആം  വാർഷികത്തോടനുബന്ധിച്ചുള്ള പരാമർശമാണിത്. സന്ദർശനത്തിനായി തയ്യാറാക്കിയ ലോഗോയിൽ പുഞ്ചിരിക്കുന്ന പാപ്പായുടെ  ചിത്രത്തിന്‍റെ ചുവട്ടിൽ സുവിശേഷവത്ക്കരണത്തിന്‍റെ  പ്രതീകമായ ഒരു ബോട്ടു കാണാം. അതിന്‍റെ മുകളിലായിരിക്കുന്ന മൂന്ന് പായ്കപ്പലുകള്‍ പരിശുദ്ധ ത്രിത്വത്തെയും ഓർമ്മിപ്പിക്കുന്നു.

പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അലംകൃതമായ കൈ കപ്പലിനെ താങ്ങി നിറുത്തുന്നതിനെ പ്രതിനിധീകരിക്കുന്നു.  അവസാനമായി, ഒരു സുവർണ്ണ കുരിശ് തായ്‌ലാന്‍റിലെ മുഴുവൻ കത്തോലിക്കാസഭയെയും സുവിശേഷത്തിന്‍റെ സാക്ഷികളാകാന്‍  ക്ഷണിക്കുന്നു.

ജപ്പാനിലേക്കുള്ള അപ്പോസ്തോലിക യാത്രയുടെ പ്രമേയം ജീവനേയും സൃഷ്ടിയെയും സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ജപ്പാന്‍ സന്ദർശനത്തിനായി തയ്യാറാക്കിയ ലോഗോയിൽ  മൂന്ന്വ്യ ത്യസ്ഥ നിറങ്ങളിലുള്ള തീജ്വാലകൾ ലോഗോയുടെ സവിശേഷതയായി കാണാം. ജപ്പാനിലെ സഭാസ്ഥാപനത്തെയും രക്തസാക്ഷികളെയും അനുസ്മരിപ്പിക്കുന്ന ചുവന്ന ജ്വാലയും, എല്ലാ മനുഷ്യരാശിയെയും മക്കളായി സ്വീകരിക്കുന്ന  പരിശുദ്ധ കന്യാമറിയത്തെ പ്രതിനിധീകരിക്കുന്ന നീല ജ്വാലയും, ജപ്പാന്‍റെ  സ്വഭാവത്തെയും പ്രത്യാശയുടെ സുവിശേഷം പ്രഖ്യാപിക്കാനുള്ള ദൗത്യത്തെയും പ്രതിനിധാനം ചെയ്യുന്ന പച്ച ജ്വാലയും കാണാന്‍ കഴിയും. സൂര്യനെപ്പോലെ ഒരു ചുവന്ന വൃത്തം എല്ലാ ജീവിതത്തെയും ആശ്ലേഷിക്കുന്നതിനെയും  സ്നേഹത്തെയും പ്രതിനിധാനം ചെയ്യുന്നു.

28 October 2019, 10:36