തിരയുക

2019 ഒക്ടോബർ മാസത്തിലേക്കുള്ള മാർപ്പായുടെ വീഡിയോ സന്ദേശത്തിന്‍റെ  ഔദ്യോഗിക ചിത്രം. 2019 ഒക്ടോബർ മാസത്തിലേക്കുള്ള മാർപ്പായുടെ വീഡിയോ സന്ദേശത്തിന്‍റെ ഔദ്യോഗിക ചിത്രം.  

സഭയിൽ നവപ്രേഷിത വസന്തത്തിനായി പാപ്പായുടെ വീഡിയോ സന്ദേശം

ഒക്ടോബർ മാസത്തിലേക്കുള്ള മാർപ്പായുടെ വീഡിയോ സന്ദേശത്തിൽ സഭയിൽ ഒരു പുത്തൻ പ്രേഷിത വസന്തത്തിനായി പാപ്പാ പ്രാർത്ഥിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അസാധാരണ പ്രേഷിത മാസത്തിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ഒക്ടോബർ മാസത്തിലെ വീഡിയോ സന്ദേശത്തിൽ എല്ലാ കത്തോലിക്കരേയും അഭിസംബോധന ചെയ്തു കൊണ്ട് പ്രേഷിതബോധത്തെ പുനർജ്ജനിപ്പിക്കാനും, യേശുവിനെയും അവിടുത്തെ മരണ, ഉത്ഥാനരഹസ്യങ്ങളെ പ്രഖ്യാപിക്കാനുമുള്ള വെല്ലുവിളികളെ നേരിടാനും പാപ്പാ ആഹ്വാനം ചെയ്തു.  

"അസാധാരാണ പ്രേഷിത മാസ"ത്തിനായി മാർപ്പാപ്പാ ആവശ്യപ്പെട്ടത് ജനതതികളിലേക്കുള്ള സഭയുടെ പ്രേഷിതദൗത്യത്തിൽ കൂടുതൽ വളരാനും ബോധവൽക്കരിക്കാനും സഭാ ജീവിതത്തിലും അജപാലനത്തിലും പുത്തൻ ഉണർവ്വോടെ പ്രേഷിതപരിവർത്തനം ഏറ്റെടുക്കുന്നതിനും വേണ്ടിയാണ്. പൊന്തിഫിക്കൽ മിഷൻ സംഘടനകൾ മാർപ്പാപ്പായുടെ വാക്കുകൾ ഏറ്റെടുത്ത് ഈ അവസരം കൃപയുടെ തീക്ഷണവും ഫലപ്രദവുമായ സമയമാണെന്നും, പ്രേഷിത പ്രവർത്തനത്തിന്‍റെ ആത്മാവായ പ്രാർത്ഥനയും മറ്റു സംരംഭങ്ങളും പ്രോൽസാഹിപ്പിക്കാനുള്ള അവസരമാണെന്നും അറിയിച്ചു.

പ്രേഷിത ദൗത്യം സഭയുടെ സകല പ്രവർത്തനങ്ങളുടേയും മാതൃകയാണ്. ഇനിയും സഭ പിറക്കാനുള്ള ഇടങ്ങളും പ്രത്യേക പിൻതുണ ആവശ്യമുള്ള "പ്രേഷിത പ്രദേശങ്ങൾ" എന്ന് വിളിക്കുന്നയിടങ്ങളുണ്ട്. ഇത്തരം 1109 സ്ഥലങ്ങൾ ആഫ്രിക്കാ, ഏഷ്യ, ഓഷ്യാനിയ, അമേരിക്കകളിലുമുണ്ട്. ആഗോളസഭയുടെ തന്നെ 37% വും അതായത് കത്തോലിക്കാ സഭയുടെ മൂന്നിൽ ഒന്ന് പ്രേഷിത പ്രദേശമാണ്. പുത്തൻ ദേശങ്ങളയും, സാമൂഹീക, വിദ്യാഭ്യാസ, അജപാലന സ്ഥാപനങ്ങളെയും മറ്റെല്ലാത്തരം ആവശ്യങ്ങളെയും നേരിടാൻ വേണ്ടി ഈ സാഹചര്യങ്ങളിൽ പ്രവർത്തനങ്ങളുടെ നിരന്തരമായ പരിവർത്തനമാണ് ആവശ്യം. സഭയുടെ വലിയ സാമൂഹീക വിദ്യാഭ്യാസ സംരഭങ്ങൾ മിഷൻ പ്രദേശങ്ങളിലാണ് നടക്കുന്നത്. ഇന്നും സുവിശേഷത്തിന് അന്യമായിരിക്കുന്ന മാനുഷിക സാംസ്കാരിക മതസാഹചര്യങ്ങളുള്ള പ്രാന്തപ്രദേശങ്ങളിലേക്ക് എത്താൻ തന്‍റെ വീഡിയോ സന്ദേശത്തിലൂടെ പാപ്പാ നിർദ്ദേശിച്ചു. പ്രേഷിത ശിഷ്യരെന്ന നിലയിൽ സുവിശേഷം പ്രഘോഷിക്കാൻ എല്ലാവർക്കും ഒരു സാര്‍വ്വത്രികമായ വിളിയുണ്ടെന്നും എന്നാൽ ഈ പ്രചോദനാത്മകമായ നവീകരണം മതപരിവർത്തനത്തിലേക്കല്ല മറിച്ച് ദൈവത്തെയും അവിടുത്തെ ദൈവീകജീവനെയും, കരുണാദ്ര സ്നേഹത്തെയും, വിശുദ്ധിയെയും" പകർന്നു നൽകാനാണ് പരിശ്രമിക്കേണ്ടതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവാണ് നമ്മെ അയയ്ക്കുകയും, കൂടെ നടക്കുകയും, നയിക്കുകയും ചെയ്യുന്നതെന്നും, ആത്മാവാണ് നമ്മുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഉറവിടമെന്നും പാപ്പാ കൂട്ടിച്ചേർത്തു. സുവിശേഷത്തിന്‍റെ സന്തോഷമാണ് പ്രേഷിത പ്രവർത്തനത്തിന്‍റെ തുടക്കമെന്നും ആ സന്തോഷം ജനതകളുടെ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും ബഹുമാനിച്ച് കൊണ്ടും പ്രേഷിതപ്രവർത്തനത്തിന്‍റെ ആത്മാവ് പ്രാർത്ഥനയാണ് എന്ന ബോധ്യത്തോടെയും മുന്നോട്ടു പോകാൻ പാപ്പാ ഓർമ്മിപ്പിച്ചു.

പ്രാർത്ഥനയില്ലാതെ പ്രേഷിത പ്രവർത്തനത്തിന് ചിലവഴിക്കുന്ന കാര്യങ്ങൾക്ക് ഒരു ഫലവും ഉണ്ടാകില്ലെന്നും പ്രാർത്ഥനയും യേശുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലുമാണ് പ്രേഷിത പ്രവർത്തനത്തിന് അടിസ്ഥാനമാകേണ്ടതെന്നും, പ്രേഷിത പ്രവർത്തനം ഒരു ബാധ്യതയല്ല മറിച്ച് മാമ്മോദീസയിൽ നിന്ന്, ക്രിസ്തുവിലുള്ള നവ ജീവനിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിന്‍റെ നിറവിനെ തടഞ്ഞു നിറുത്താൻ കഴിയാത്ത ഒരു കവിഞ്ഞൊഴുക്കാണെന്നും മാർപ്പാപ്പയുടെ ആഗോള പ്രാർത്ഥനാ നെറ്റ് വർക്കിന്‍റെ അദ്ധ്യക്ഷൻ ഫാ.ഫെഡറിക് ഫോർണോസ് അഭിപ്രായപ്പെട്ടു.

01 October 2019, 15:54