തിരയുക

Vatican News
ഫ്രാന്‍സീസ് പാപ്പാ ഫ്രാന്‍സീസ് പാപ്പാ 

വിശുദ്ധിയിലേക്കുള്ള വിളി!

പാപ്പായുടെ ട്വിറ്റര്‍ സന്ദേശം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ക്രിസ്തീയജീവിതാനന്ദത്തിനു സാക്ഷ്യംവഹിക്കുന്ന സമൂഹങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ മാര്‍പ്പാപ്പാ ക്ഷണിക്കുന്നു.

ശനിയാഴ്ച (12/10/19) കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.

“ക്രിസ്തീയജീവിതാനന്ദത്തിനു സാക്ഷ്യം വഹിക്കുക വഴി, നമ്മുടെ സമൂഹങ്ങള്‍ക്ക്, വിശുദ്ധിയിലേക്കുള്ള വിളി തഴച്ചുവളരുന്നത് കാണാന്‍ കഴിയുന്നതിനായി നമുക്കു പ്രാര്‍ത്ഥിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, സാധാരണയായി, അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 

12 October 2019, 13:07