സിനഡു സമ്മേളനത്തെ വി.ഫ്രാന്‍സീസ് അസ്സീസിക്ക് സമര്‍പ്പിക്കാം!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
മെത്രാന്മാരുടെ സിനഡ് ആമസോണ്‍ പ്രദേശത്തെ അധികരിച്ചു ചര്‍ച്ചചെയ്യാന്‍ പോകുന്ന പ്രത്യേക യോഗത്തെ വിശുദ്ധ ഫ്രാന്‍സീസിക്ക് സമര്‍പ്പിക്കാമെന്ന് മാര്‍പ്പാപ്പാ.
വിശുദ്ധ ഫ്രാന്‍സീസ് അസ്സീയുടെ തിരുന്നാള്‍ ദിനവും “സൃഷ്ടിയുടെ സമയ”മാചരണത്തിന്‍റെ സമാപനദിനവുമായ വെള്ളിയാഴ്ച (04/10/19), “സൃഷ്ടിയുടെ കാലം”(#SeasonOfCreation) “ആമസോണ്‍ സിനഡ്” (#AmazonSynod) എന്നീ ഹാഷ്ടാഗുകളോടെ കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പായുടെ ഈ ക്ഷണമുള്ളത്.
“ഇന്ന് “സൃഷ്ടിയുടെ കാലം” സമാപിക്കുന്നു, ആമസോണ്‍ പ്രദേശത്തെ അധികരിച്ചുള്ള സിനഡിനെ നമുക്കു വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിക്ക് ഭരമേല്പ്പിക്കാം” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ഈ മാസം 6-27 വരെയാണ് (6-27/10/2019) വത്തിക്കാനില്‍ ആമസോണ്‍ പ്രദേശത്തെ അധികരിച്ചുള്ള മെത്രാന്മാരുടെ സിനഡിന്‍റെ അസാധാരണസമ്മേളനം ചേരുക.
വെള്ളിയാഴ്ച(04/10/19) വത്തിക്കാന്‍ ഉദ്യാനത്തില്‍ വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ തിരുന്നാള്‍ ആഘോഷവേളയില്‍ പാപ്പാ ഈ സിനഡുസമ്മേളനത്തെ ആ വിശുദ്ധന് സമര്‍പ്പിച്ചു.
വിവിധഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പാ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.