തിരയുക

Vatican News
കാവല്‍ മലാഖയുടെ ഒരു ചിത്രം കാവല്‍ മലാഖയുടെ ഒരു ചിത്രം  (© Biblioteca Apostolica Vaticana)

കാവല്‍ മാലാഖമാര്‍

സുവിശേഷപ്രഘോഷണത്തിന് കാവല്‍ മാലാഖമാരുടെ സഹായം

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

നാമോരോരുത്തരുടെയും ജീവിതയാത്രയില്‍ ദൈവമാണ് തുണയെന്ന ഉറച്ചവിശ്വാസത്തെ കാവല്‍ മാലാഖമാര്‍ ശക്തിപ്പെടുത്തട്ടെയെന്ന് മാര്‍പ്പാപ്പാ പ്രാര്‍ത്ഥിക്കുന്നു.
ബുധനാഴ്ച (02/10/2019) വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും വൃദ്ധജനത്തെയും രോഗികളെയും നവദമ്പതികളെയും പതിവുപോലെ സംബോധന ചെയ്ത പാപ്പാ അനുവര്‍ഷം ഒക്ടോബര്‍ 2-ന് കാവല്‍മാലാഖമാരുടെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുക്കവെയാണ് ഇപ്രകാരം പ്രാര്‍ത്ഥിച്ചത്.
ദൈവസ്നേഹത്തില്‍ നവീകൃതമായ ഒരു ലോകത്തിനുവേണ്ടി ക്രിസ്തുവിന്‍റെ സുവിശേഷം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യാന്‍ ഈ മാലാഖമാര്‍ സഹായിക്കട്ടെയെന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.
 

03 October 2019, 09:57