തിരയുക

Vatican News
അസാധാരണ പ്രേഷിത മാസത്തിന്‍റെ ലോഗോ. അസാധാരണ പ്രേഷിത മാസത്തിന്‍റെ ലോഗോ. 

അസാധാരണ പ്രേഷിത മാസത്തെ അതീവ തീവ്രതയോടെ ജീവിക്കണം.

ഒക്ടോബർ മാസത്തിലേക്കുള്ള മാർപ്പായുടെ സന്ദേശത്തില്‍ പാപ്പാ വ്യക്തമാക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അസാധാരണ പ്രേഷിത മാസത്തെ അതീവ തീവ്രതയോടെ ജീവിക്കാൻ നാലു മാനങ്ങൾ.

1.ദിവ്യബലി, ദൈവവചനം, വ്യക്തിപരവും സമൂഹപരവുമായ പ്രാർത്ഥന എന്നിവയിലൂടെ സഭയിൽ സജീവമായി ജീവിക്കുന്ന യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടൽ.

2. സാക്ഷ്യം: പ്രേക്ഷിത വിശുദ്ധർ, സാക്ഷികൾ, വിശ്വാസ പ്രബോധകർ എന്നിവർ ലോകം മുഴുവനും വ്യാപിച്ചിരിക്കുന്ന തിരുസഭയുടെ സാക്ഷികളാണ്.

3. പ്രേഷിത രൂപീകരണം: വചനപരവും,  മതബോധന പരവും, ആത്മീയപരവും,   ദൈവശാസ്ത്രപരവുമായ രൂപീകരണം.

4. ഉപവി പ്രേഷിതത്വം.

ക്രിസ്തുവിന്‍റെ മരണത്തെയും പുനരുത്ഥാനത്തെയും പ്രഖ്യാപിക്കുന്നതിനുള്ള വെല്ലുവിളിയെ അഭിമുഖീകരിക്കുന്നതിന് സഭയുടെ പ്രേഷിത പ്രവർത്തനത്തിന് ഒരു പുതു പ്രചോദനവും, പ്രാന്തപ്രദേശങ്ങളിലെത്താന്‍ മാനുഷീകവും, സാംസ്കാരികവും, മതപരമായവുമായ ക്രമീകരണങ്ങള്‍ ആവശ്യമാണെന്നും വ്യക്തമാക്കിയ പാപ്പാ സുവിശേഷത്തിന് അന്യരായ ജനതകളിലേക്കുള്ള പ്രേഷിതദൗത്യത്തെ കുറിച്ച് സൂചിപ്പിച്ചവസരത്തില്‍  മിസ്സിയോ ആദ് ജെന്തെസ് എന്നാ​ണതിനെ നാം വിളിക്കുന്നുവെന്നും സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. സഭാ ദൗത്യത്തിന്‍റെ ഹൃദയം പ്രാർത്ഥനയാണെന്ന് നാം ഓർക്കണമെന്നും മാമ്മോദീസാ സ്വീകരിച്ച് ക്രിസ്തുവിന്‍റെ സഭയാല്‍ അയക്കപ്പെട്ട എല്ലാവരും ഈ അസാധാരണ പ്രേഷിത മാസത്തിൽ ഒരു പുതിയ പ്രേഷിത വസന്തം സൃഷ്ടിക്കുവാന്‍ പരിശുദ്ധാത്മാവിനോടു പ്രാർത്ഥിക്കണമെന്നും പാപ്പാ നിര്‍ദ്ദേശിച്ചു.

 

01 October 2019, 16:12